സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ രജിസ്റ്റര്‍ ചെയ്യണം
സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലും വെറ്ററിനറി പ്രാക്ടീഷണര്‍മാരുടെയും കൈവശമുളള അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ പത്തനംതിട്ട ജില്ല മൃഗസംരക്ഷണവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

ടെന്‍ഡര്‍
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതിയിലുള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ : 0469 2610016.

റാങ്ക് പട്ടിക
ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (ഒന്നാം എന്‍സിഎ വിജ്ഞാപനം ഒബിസി)(കാറ്റഗറി നമ്പര്‍ 704/2021) തസ്തികയിലേക്ക് 2025 മേയ് രണ്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചതിനാല്‍ റാങ്ക് പട്ടിക ഇല്ലാതായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഫെബ്രുവരി 16ന്
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 16 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതികളുടെ പരാതി സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ ടി. വിജയകുമാര്‍ അറിയിച്ചു. ഫോണ്‍ : 9995425405

വിദ്യാഭ്യാസ ധനസഹായം
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ‘ ധനസഹായ പദ്ധതിയായ ‘പടവുകള്‍’ ലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍- എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് ധനസഹായം. വെബ്‌സൈറ്റ്: www. schemes.wcd.kerala.gov.in അവസാന തീയതി: മാര്‍ച്ച് 20. ഫോണ്‍: 0468 2966649.

ഡോക്ടര്‍ നിയമനം
ജില്ലയില്‍ ഒഴിവുളള അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍) ഫെബ്രുവരി 17 രാവിലെ 11 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642, ഇ-മെയില്‍ : [email protected]

നിക്ഷേപകര്‍ ക്ലെയിം ഫോം നല്‍കണം
തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് പണം നഷ്ടമായ നിക്ഷേപകര്‍ക്ക് ക്ലെയിം ഫോം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാം. ജില്ലയിലുളളവര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് ഫോം നല്‍കണം. തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് ഫോം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് അവസരം.

ലേലം
പത്തനംതിട്ട ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ് പരിസരത്ത് മുറിച്ചു സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി, ബദാം, അരണ മരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ ഫെബ്രുവരി 21 രാവിലെ 11 ന് ക്യാമ്പ് പരിസരത്ത് പൊതുലേലം ചെയ്യും. 24500 രൂപ നിരതദ്രവ്യം അടച്ച് ലേലം വിളിക്കാം. ഫോണ്‍: 0468 2222630.

അഭിമുഖം
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലെ എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫൈബ്രുവരി 16 രാവിലെ 11 ന് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍: 0468 2322762.

കെട്ടിട നികുതി ക്യാമ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പ് ഫെബ്രുവരി 25 വരെ രാവിലെ 11 മുതല്‍ വൈകിട്ട് മുന്നുവരെ വിവിധ വാര്‍ഡുകളില്‍ നടക്കും. https://ksmart.lsgkerala.gov.in സൈറ്റ് വഴി ഓണ്‍ലൈനായും അടയ്ക്കാം. ഫോണ്‍ : 0469 2677237.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...