സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ടി ബി കേന്ദ്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന തേക്ക് മരം മുറിച്ചു മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയിതി ഫെബ്രുവരി 28. ഫോണ്‍ : 0468 2310890
—-
ടെന്‍ഡര്‍
പന്തളം ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27 വൈകിട്ട് മൂന്ന്. ഫോണ്‍ : 04734 256765.

റേഷന്‍കാര്‍ഡ് തരം മാറ്റത്തിന് അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റം ചെയ്യുന്നതിനുളള അപേക്ഷ ഫെബ്രുവരി 20 വരെ അക്ഷയ കേന്ദ്രങ്ങള്‍/ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ : 0468 2222612.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ ഓഫീസിലേക്ക് നില്‍കമല്‍ ബ്രാന്‍ഡിന്റെ ട്രെന്‍വി മോഡല്‍ ഹൈ ബാക്ക് ചെയര്‍ (രണ്ട് എണ്ണം), ക്ലിയോ മോഡല്‍ വിസിറ്റേഴ്‌സ് ചെയര്‍ (അഞ്ച് എണ്ണം), ക്രോംപ്റ്റണ്‍ ബ്രാന്‍ഡ് പെഡസ്റ്റല്‍ ഫാന്‍ (രണ്ട് എണ്ണം) എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468 2222515. ഇ-മെയില്‍ : [email protected]

പി എസ് സി അഭിമുഖം
ജില്ലയിലെ ഹോമിയോപതി വകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നം. 322/2024) തസ്തികയിലേക്ക് 2025 ഒക്ടോബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിലെ 30 ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 27ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആലപ്പുഴ പിഎസ്‌സി ഓഫീസില്‍ അഭിമുഖം നടക്കും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരകുറിപ്പ് സഹിതം ഹാജരാകണം. ഫോണ്‍ : 0468 2222665.
—-
ഗതാഗത നിരോധനം
മേലുകര- റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 20 വൈകിട്ട് മുതല്‍ ഗതാഗതം നിരോധിക്കും. പേരൂര്‍ചാല്‍-റാന്നി-ചെറുകോല്‍പുഴ റോഡ് വഴി വാഹനം പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിമുഖം
ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ ഓഫീസ് ട്രെയിനി (ബികോം വിത്ത് സിഒപിഎ), ലൈബ്രറി ട്രെയിനി (ബിഎല്‍ഐഎസ് സി ) തസ്തികകളിലേക്ക് ഫെബ്രുവരി 23 രാവിലെ 10 ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ : 9037040311, 9656112009.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമവും നഗ്നതാപ്രദർശനവും ; കേസെടുത്ത് പോലീസ്

0
കൊണ്ടോട്ടി (മലപ്പുറം) : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതിക്ക്...

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...