കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു. ജയലക്ഷ്മി സിൽക്സിന്‍റെ മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. 50 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫയര്‍ഫോഴ്സിന്‍റെ പരിശോധന റിപ്പോര്‍ട്ട്. ജയലക്ഷ്മി സിൽക്സിന്‍റെ രണ്ടാം നിലയിൽ നിന്നാണ് തീപടര്‍ന്നതെന്ന് കണ്ടെത്തി. കെട്ടിടത്തിലെ ഫയര്‍ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫയര്‍ഫോഴ്സ് കണ്ടെത്തി.

രണ്ടാം നിലയിൽ നിന്ന് പുക ഉയര്‍ന്ന ഉടനെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.രണ്ടാം നിലയില്‍ കൂടുതല്‍ സ്റ്റോക്കുണ്ടായിരുന്നതിനാലാണ് തീ പിടുത്തത്തിന്‍റെ ആഘാതം കൂടിയതെന്നും ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഫയര്‍ ഫോഴ്സിന്‍റെ പരിശോധന റിപ്പോര്‍ട്ട്  നാളെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇന്നലെ വൈകിട്ട് ആറോടെയാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം പാളയത്തുള്ള ജയലക്ഷ്മി സിൽക്സിന്‍റെ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ 20ലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് രാത്രിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...