ശബരിമല തീർത്ഥാടന പാതയിൽ ഇൻഫർമേഷൻ സെൻ്റർ മരുന്ന് – ശുദ്ധജല വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അഖില ഭാരത അയ്യപ്പസേവാസംഘം വടശേരിക്കര ചെറുകാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത്, ആയുർവേദ നാട്ടുചികിത്സാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ശബരിമല തീർത്ഥാടന പാതയിൽ ഇൻഫർമേഷൻ സെൻ്റർ, മരുന്ന് – ശുദ്ധജല വിതരണം ആരംഭിച്ചു. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതാ മോഹൻ നിർവ്വഹിച്ചു. ശാഖാ പ്രസിഡൻ്റ് പി.ആർ ബാലൻ അദ്ധ്യക്ഷത വഹിച്ചു. ശുദ്ധജല വിതരണം ഉദ്ഘാടനം വടശേരിക്കര സ്പെഷ്യൽ പോലീസ് ഓഫീസർ വിപിൻ കുമാർ നിർവ്വഹിച്ചു. അയ്യപ്പ സേവാസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ രാജഗോപാൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോർജ്കുട്ടി വാഴപ്പിള്ളേത്ത്, ഷിലുമാനാപ്പള്ളി, യൂണിയൻ ട്രഷറർ ശിവദാസക്കൈമൾ, സേവാസമാജം യൂണിയൻ പ്രസിഡൻറ് മുരളീധരപ്പണിക്കർ, പി.എസ് ഓമനക്കുട്ടൻ, ശാഖാ സെക്രട്ടറി രാജേഷ് കുമാർ, ട്രഷറാർ എം.ജി സന്തോഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു. ശബരിമല തീർത്ഥാടന കാലയളവിൽ മുഴുവൻ അയ്യപ്പന്മാർക്ക് വിവര വിതരണത്തോടൊപ്പം ആവശ്യമായ മരുന്ന്, കുടിവെള്ളം എന്നിവ വിതരണം ചെയ്യുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...