തിരുവനന്തപുരം: പിഎസ്‍സിക്ക് വൻതിരിച്ചടി. ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പരീക്ഷ രേഖകൾ പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. 7 ദിവസത്തിനകം അപേക്ഷ നൽകിയവർക്ക് എല്ലാ രേഖകളും കൈമാറണം. ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്‍റെയും വിവരങ്ങ ഉദ്യോഗാർത്ഥികൾക്ക് നൽകണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് പുറത്ത് വരുന്നത്. പരീക്ഷ എഴുതിയ എല്ലാവരുടേയും മാർക്ക് പട്ടികയും പരീക്ഷ പേപ്പറിന്‍റെ പകർപ്പും നൽകണം. പിഎസ് സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷയിൽ കൂടുതൽ ക്രമക്കേട് ഉണ്ടോ എന്ന വിവരവും പുറത്ത് വരും. ചീഫ് ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാ സ്ട്രക്ചര്‍ പരീക്ഷയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. പരീക്ഷയിൽ 10 ഉത്തരങ്ങൾ പരിശോധിച്ചില്ലെന്നത് നേരത്തെ പുറത്ത് വന്നിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























