അഴിമതിക്കെതിരെ പോരാടാനുള്ള വേദികളായാണ് ആർ.ടി.ഐ ക്ലബ്ബുകളെന്ന് വിവരാവകാശ കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

കായംകുളം: അഴിമതിക്കെതിരെ പോരാടാനുള്ള വേദികളായാണ് ആർ.ടി.ഐ ക്ലബ്ബുകളെന്ന് വിവരാവകാശ കമ്മീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. റസിഡൻറ്സ് അസോസിയേഷനുകളിലെ ആർ.ടി.ഐ ക്ലബ്ബുകളുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സാമൂഹിക ജീവിതത്തെ ചുറ്റിപ്പിടിച്ചിരിക്കുന്ന വർത്തമാന കാലത്ത് അതിനെതിരെ പോരാടാനുള്ള വേദികളായാണ് ആർ.ടി.ഐ ക്ലബ്ബുകൾക്ക് രൂപം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പണം നേരിട്ടോ പരോക്ഷമായോ ചെലവിടുന്ന എല്ലാ സ്ഥാപനങ്ങൾക്കും വിവരാവകാശ നിയമം ബാധകമാണ്.

കർഷകൻ നിരോധിക്കപ്പെട്ട കീടനാശിനി ഉപയോഗിച്ചാലും വ്യവസായ സ്ഥാപനം അന്തരീക്ഷം മലിനമാക്കിയാലും വിവരാവകാശ നിയമം രക്ഷക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം ഗാന്ധിനഗർ റസിഡൻറ്സ് അസോസിയേഷനെ നോഡൽ ഏജൻസിയായും അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് സാബിർ സാഹിബിനെ ജില്ലാ കോഡിനേറ്ററായും പ്രഖ്യാപിച്ചു. ആർ.ടി.ഐ ക്ലബ്ബുകളുടെ പ്രവർത്തനം സംബന്ധിച്ച മോഡ്യൂൾ ബ്രോഷർ കമ്മീഷണർ കോഡിനേറ്റർക്ക് കൈമാറി.

വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ നഗരസഭാ ചെയർപേഴ്സൺ പി. ശശികല വിതരണം ചെയ്തു. റസിഡൻറ്സ് അസോസിയേഷനുകൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടനെ പൗരാവലി ആദരിച്ചു. അനി ഹമീദിൻറെ ചിരട്ടയിലുള്ള കരകൗശല പ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗർ റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ലിയാക്കത്ത് പറമ്പി അധ്യക്ഷത വഹിച്ചു. എം.എസ്.എം കോളജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ്താഹ,ഭാരവാഹികളായ നിസാർ ഇദ് രീസ്,നസീബ്ഖാൻ,അൻവർസലാഹുദ്ദീൻ, റിയാസ് പുലരി,ബാബു കിഴക്കേയ്യത്ത്, സലാഷ് വാലയ്യത്ത്,ഹഫീസ് മുല്ലശ്ശേരി, അനീഷ ജസീൽ,ഷറഫുദ്ദീൻ കളത്തിൽ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...