തലയറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല ; ഡി.എൻ.എ പരിശോധന നടത്തും

For full experience, Download our mobile application:
Get it on Google Play

ആമ്പല്ലൂർ (തൃശൂർ): തലയറ്റ നിലയിൽ നെന്മണിക്കര മണലിപ്പുഴയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. മലപ്പുറത്തുനിന്ന് കാണാതായ അസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ്. സാമ്പ്ൾ ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനഫലം വന്നശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ വി. സജീഷ് കുമാർ പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ അസം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

മലപ്പുറത്തുനിന്ന് കാണാതായ അസം സ്വദേശിയുടെ സഹോദരനാണ് ഫോൺ തിരിച്ചറിഞ്ഞത്. പോലീസ് ബന്ധപ്പെട്ടതിനെ തുടർന്ന് സഹോദരൻ തിങ്കളാഴ്ച തൃശൂർ ഗവ. മെഡിക്കൽ കോളജിലെത്തി. സിം മറ്റൊരു ഫോണിലിട്ടാണ് പോലീസ് അസമിലെ കുടുംബവുമായി ബന്ധപ്പെട്ടത്. മലപ്പുറത്ത് പ്ലൈവുഡ് കമ്പനിയിൽ ജോലിക്കെത്തിയ അസം സ്വദേശിയെക്കുറിച്ച് ഈ മാസം ഒന്നുമുതൽ വിവരമൊന്നുമില്ലെന്ന് സഹോദരൻ പറഞ്ഞു. നെന്മണിക്കര പള്ളത്ത് മണലിപ്പുഴയില്‍ ഞായറാഴ്ചയാണ് തലയില്ലാത്ത മൃതദേഹം കണ്ടത്. മലപ്പുറത്തെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ അസം സ്വദേശി തൃശൂരില്‍ എത്തിയതിൽ ദുരൂഹത ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...