പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; യുവാവിന് 34 വർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

തുറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ രോഹിത് വിശ്വം എന്ന അപ്പുവിനെ (27)നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പട്ടണക്കാട് പോലീസ് 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മറ്റാരുമില്ലാത്ത സമയം വീട്ടിലെത്തി ബലമായി പീഡിപ്പിച്ചെന്നാണ് കേസ്.

തുടർന്നും മറ്റൊരു ദിവസം ഇതേ രീതിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുറ്റകൃത്യം ആവർത്തിച്ചു. പഠനത്തിൽ പിന്നോക്കം പോയ കുട്ടിയുടെ കൗൺസലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗൺസലിങ് അധ്യാപികയാണ് വിവരം പോലീസിൽ അറിയിക്കുന്നത്. വിവിധ വകുപ്പുകളിലായാണ് 34 വർഷം ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷം തടവ് കൂടി അനുഭവിക്കണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി. വി.എൽ എന്നിവർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....