ക്ഷേത്രവിഗ്രഹം തകർത്തതിനെ ചൊല്ലി സംഘർഷാവസ്ഥ ; മഹാരാഷ്ട്ര സ്വദേശി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതിനെ ചൊല്ലി ഹൈദരാബാദിലെ സെക്കന്ദരാബാദിൽ സംഘർഷാവസ്ഥ. കുർമഗുഡ മുതിയലമ്മ ക്ഷേത്രത്തിലെ വിഗ്രഹമാണ് തകർത്തത്. സംഭവത്തിൽ മഹാരാഷ്ട്ര താനെ സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി നേതാവ് മാധവി ലതയും പ്രവർത്തകരും രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

യുവാവ് വിഗ്രഹത്തിൽ ചവിട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇയാൾക്കെതിരെ ക്ഷേത്രങ്ങളിൽ അതിക്രമം നടത്തിയതിന് രണ്ട് കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ക്ഷേത്രം സന്ദർശിച്ച ബി.ജെ.പി തെലങ്കാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജി. കിശൻ റെഡ്ഡി, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഹൈന്ദവ ക്ഷേത്രങ്ങൾ സംരക്ഷിക്കൽ സംസ്ഥാന സർക്കാറിന്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...