വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ; ധനസഹായം ലഭിച്ചില്ല , വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

വിലങ്ങാട്‌: വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള സഹായധനം ലഭിക്കാത്തതില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധം. ഉരുള്‍പ്പൊട്ടലില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് മാസവാടകയിനത്തില്‍ പ്രതിമാസം നല്‍കാമെന്ന് പറഞ്ഞ 6000 രൂപ കിട്ടാതായതോടെയാണ് വാടകവീടുകളില്‍ കഴിയുന്നവര്‍ പ്രതിഷേധവുമായി എത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസം നടന്ന വിലങ്ങാട് ദുരന്തത്തില്‍പ്പെട്ടവരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ പരാതി.  ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ട ശേഷം രണ്ട് മാസമായി വാടകവീടുകളില്‍ കഴിയുന്നത് എഴുപതോളം കുടുംബങ്ങളാണ്. വാടക കൊടുക്കാന്‍ മറ്റുവരുമാനം ഇല്ലാത്തതിനാല്‍ സഹായധനം അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് അടിയന്തിര ദുരിതാശ്വാസമായി പ്രഖ്യാപിച്ച 10000രൂപയില്‍ 5000 രൂപമാത്രമാണ് കിട്ടിയതെന്നും കൃഷിഭൂമി ഉള്‍പ്പടെയുളളവ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായവും കിട്ടിയില്ലെന്നും ദുരിത ബാധിതര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...