ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ് 31ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.
പിഎസ്‌സി പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഗ്രേഡ് 2 ( കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 04/2021/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ നടക്കും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഇതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. ഫോണ്‍: 0468-2222665.
ഐഎച്ച്ആര്‍ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളായ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. യൂണിവേഴ്‌സിറ്റി സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിലെ ഗവ സെല്‍ഫ് ഫിനാന്‍സിംഗില്‍ സന്ദര്‍ശിക്കുക. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് http://ihrd.kerala.gov.in.cascap, http://caskarthikapally.ihrd.ac.in, www.ihrdadmissions.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ കോഴ്സുകളിലേക്ക് ഓഗസ്റ്റ് 27 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക. ഫോണ്‍: 8547005018, 9495069307, 0479 2485370.
എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐഎച്ച്ആര്‍ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദപ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി(046822382280, 8547005074), മല്ലപ്പള്ളി (04692681426, 8547005033), പുതുപ്പള്ളി (04812351228, 8547005040), കടത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), മറയൂര്‍ (04865253010, 8547005072), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്‌സി, എസ്ടി 200 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും.
മണ്ണ് ലേലം സെപ്റ്റംബര്‍ ആറിന്
അടൂര്‍ കോടതി സമുച്ചയം പരിസരത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള 1090.8 ക്യുബിക് മീറ്റര്‍ (2181.6 മെട്രിക് ടണ്‍) കരമണ്ണ് സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ നിരതദ്രവ്യം കെട്ടി വച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04734 224826.
ദുരന്തനിവാരണ സുരക്ഷാ യാത്ര മാറ്റിവെച്ചു
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27ന് നടത്താനിരുന്ന ദുരന്തനിവാരണ സുരക്ഷാ യാത്ര മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മണ്‍സൂണ്‍ അവലോകന യോഗം
മണ്‍സൂണുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും പരിശോധിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ഓഗസ്റ്റ് 27ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.