Saturday, April 27, 2024 9:55 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വയോഅമൃതം പദ്ധതിയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം
ഭാരതീയ ചികില്‍സാ വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയുളള ‘വയോഅമൃതം’ പദ്ധതിയിലേക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബി.എ.എം.എസ് യോഗ്യതയും ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും 50 വയസില്‍ താഴെ പ്രായമുളളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുളളവരും ആയിരിക്കണം.

അപേക്ഷകര്‍ ബയോ ഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 10 വൈകിട്ട് 5 നം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ അറിയാം: ഫോണ്‍: 0468 2324337.

വയോഅമൃതം പദ്ധതിയില്‍ അറ്റന്‍ഡര്‍ കരാര്‍ നിയമനം
ഭാരതീയ ചികില്‍സാവകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയുളള ‘വയോഅമൃതം’ പദ്ധതിയിലെ ഒരു അറ്റന്‍ഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം തരം വിദ്യാഭ്യാസ യോഗ്യതയും പൂര്‍ണ്ണ ആരോഗ്യമുളളവരും 36 വയസില്‍ താഴെ പ്രായമുളളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുളളവരും ആയിരിക്കണം. അപേക്ഷകര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്റ്റ് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 10 വൈകിട്ട് 5 നകം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337.

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം
കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡില്‍ നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുന്ന കോവിഡ് 19 ധനസഹായമായ 1000 രൂപയ്ക്കുള്ള അപേക്ഷ നാളിതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവരും 2020 ഡിസംബര്‍ മാസം മുതല്‍ പുതിയതായി അംഗത്വം നേടിയിട്ടുള്ള എല്ലാ പദ്ധതി അംഗങ്ങളും http://boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വയ്ക്കല്‍; വിവരങ്ങള്‍ അറിയിക്കാം
അനര്‍ഹമായ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന കാര്‍ഡുടമകള്‍ക്ക് സ്വമേധയാ കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതിന് സാവകാശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും അനര്‍ഹമായി മുന്‍ഗണനാ വിഭാഗം(എഎവൈ മഞ്ഞ) പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന ആളുകള്‍ ധാരാളമുളളതായി പ്രാഥമിക വിവര ശേഖരണത്തില്‍ അറിയുന്നു. ഏതെങ്കിലും കുടുംബമോ/വ്യക്തികളോ അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി വ്യക്തമായ അറിവുളള ഏതൊരാള്‍ക്കും (പൊതുജനങ്ങള്‍ക്ക്) ബന്ധപ്പെട്ട കുടുംബത്തിന്റെ/വ്യക്തിയുടെ വ്യക്തമായ വിലാസം/ഫോണ്‍ നമ്പര്‍/റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും വിവരങ്ങള്‍ 9495998223 എന്ന നമ്പരില്‍ പരാതിയായി ഫോണ്‍കോള്‍ ആയോ വാട്‌സ്ആപ് മെസേജ് ആയോ വോയ്‌സ് മെസേജായോ അറിയിക്കാം. പരാതി അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
2021-22 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരും എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം. 01.01.2021 ല്‍ 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കുവാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍ : 04735 227703, 9496070336, 9496070349.

കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡിയില്‍ ബിരുദ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്
കോന്നി എലിമുളളുംപ്ലാക്കല്‍ ഐ.എച്ച.്ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8547005074.

വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ ഒക്‌ടോബര്‍ മുതല്‍ ആരംഭിക്കും; അപേക്ഷാ തീയതി നീട്ടി
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ ഒക്‌ടോബര്‍ മുതല്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആദ്യഭാഗം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 നീട്ടി. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം): ആകെ സീറ്റ്- 25. അധ്യയന മാധ്യമം- മലയാളം. പ്രവേശനം യോഗ്യത – ബിടെക് -സിവില്‍ എന്‍ജീനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്- 200/-രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം): പ്രായപരിധി – 35 വയസ്. യോഗ്യത- എസ്.എസ്.എല്‍.സി. ആകെ സീറ്റ് – 40 (50% വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു).അധ്യയന മാധ്യമം- മലയാളം. അപേക്ഷ ഫീസ് – 100 രൂപ.

ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: പ്രായപരിധി – ഇല്ല. യോഗ്യത – എസ്. എസ്.എല്‍.സി. ആകെ സീറ്റ്- 25. അപേക്ഷ ഫീസ്- 200/-രൂപ. അപേക്ഷഫോറം മണി ഓര്‍ഡര്‍ ആയോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍ 689533. ഫോണ്‍: : 0468 2319740, 9847053294, 9947739442, 9847053293. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com

ലാബ് ടെക്നീഷ്യന്‍ നിയമനം
കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.ടി/ബി.എസ് സി എം.എല്‍.ടി പഠിച്ചവരും, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉളളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. കൂടികാഴ്ച നടത്തുന്ന തീയതി, അപേക്ഷകള്‍ പരിശോധിച്ച് നേരിട്ട് അറിയിക്കും. ഫോണ്‍: 04735 245613.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെന്‍ഷനാകാന്‍ ഒരു ദിവസം ബാക്കി ; കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

0
പത്തനാപുരം : കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം...

മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്

0
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി...

പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല ; ഭിന്നശേഷിക്കാരന്‍ വോട്ട് ചെയ്യാതെ മടങ്ങി

0
ഇടുക്കി : വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ...

ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍ ; ‘അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ല’

0
തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ്...