Wednesday, April 24, 2024 3:30 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ; ഓണ്‍ലൈന്‍ പരിശീലനം വ്യാഴാഴ്ച
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 9 വ്യാഴം രാവിലെ 11 മുതല്‍ പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ (ക്രീം, വെണ്ണ, നെയ്യ്) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ്ആപ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.

ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ ഒഴിവുളള സീറ്റിലേക്ക് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം
ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലു ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ 2021 ല്‍ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിന്റെ സ്‌കൂളുകളില്‍ ഓരോ സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ മേധാവിക്ക് ഈ മാസം 20 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ (www.dhskerala.gov.in) ലഭിക്കും. ഫോണ്‍: 0468 2961104.

ജില്ലാ ആസൂത്രണ സമിതി യോഗം വ്യാഴാഴ്ച
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം സെപ്റ്റംബര്‍ 9 വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേരും.

കാര്‍ത്തികപളളി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹ്രസ്വകാല കോഴ്സുകള്‍
ആലപ്പുഴ കാര്‍ത്തികപളളി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നു. കോഴ്സുകള്‍, കാലയളവ്, യോഗ്യത എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ): ഒരു വര്‍ഷം, ഡിഗ്രി പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ): ആറ് മാസം, പ്ലസ് ടു പാസ്. ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ): ഒരു വര്‍ഷം, എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം): ആറ് മാസം, ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്): ആറ് മാസം, എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ): ആറ് മാസം, പ്ലസ് ടു പാസ്. യു.ജി.സി നെറ്റ് കോച്ചിംഗ് (കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, മാനേജ്മെന്റ്): നാല് മാസം, അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പി.ജി യോഗ്യത. പൈതണ്‍ പ്രോഗ്രാമിംഗ്: രണ്ട് മാസം, പ്ലസ് ടു പാസ്. ടാലി ഇ.ആര്‍.പി-9 ട്രെയിനിംഗ് പ്രോഗ്രാം: മൂന്ന് മാസം, പ്ലസ് ടു പാസ്. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് യൂസിംഗ് പി.എച്ച്.പി, മൈ-എസ്‌ക്യൂവല്‍ ആന്‍ഡ് സി.എസ്.എസ്: മൂന്ന് മാസം, ബി-ടെക്, ബി.സി.എ, ഡിപ്ലോമ, ബി.ബി.എ, എ.എം.ഐ.ഇ. മലയാളം കമ്പ്യൂട്ടിംഗ്: രണ്ട് മാസം. എട്ടാം ക്ലാസ് മുതല്‍ മുകളിലോട്ട്. കോച്ചിംഗ് ഫോര്‍ കോംപിറ്റേറീവ് എക്സാമിനേഷന്‍സ് (പി.എസ്.സി യു.പി.എസ്.സി): ആറ് മാസം, പ്ലസ് ടു പാസ്. കരിയര്‍ ഓറിയന്റേഷന്‍ വിത്ത് ഇന്റട്രേറ്റഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ്, രണ്ട് മാസം, പ്ലസ് ടു പാസ്. ഫോണ്‍: 0479 2485370, 2485852, 8547005018.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകളിലേക്കും ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.ടി.ഐ/ഡിപ്ലോമ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0469 2785525, 8078140525. വെബ് സൈറ്റ് : ksg.keltron.in

കലാ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍
കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2021-22ലെ സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000 രൂപ വീതം 6 വിദ്യാര്‍ഥികള്‍ക്കും, ബി.എഫ്.എ./ബി.വി.എ.യ്ക്ക് 10,000 രൂപ വീതം 5 വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍.

ഈ കോഴ്സുകളില്‍ 2021 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വിഭാഗത്തിന്റെ തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.

സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ 2021 ഒക്ടോബര്‍ ഏഴിനകം ലഭിച്ചിരിക്കണം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.ടി 200 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. കൂടാതെ അതാത് കോളേജുകളില്‍ ഓഫ് ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും.

ശബരിമല അവലോകന യോഗം 17ന്
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 17ന് ഉച്ചയ്ക്ക് 12ന് പമ്പയിലെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045) ധനുവച്ചപുരം (04712234374, 2234373, 8547005065), മാവേലിക്കര (04792304494, 04792341020, 8547005046), കുണ്ടറ (04742580866, 8547005066),പെരിശ്ശേരി (04792456499, 8547005006) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. കൂടാതെ അതാത് കോളേജുകളില്‍ ഓഫ് ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാദം കേള്‍ക്കല്‍ തീര്‍ന്നിട്ട് ആഴ്ചകളായി, വിധി വന്നില്ല ; ഹേമന്ദ് സോറന്‍ വീണ്ടും സുപ്രീം...

0
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

എംഎസ്സി ബാങ്ക് തട്ടിപ്പ് കേസിൽ അജിത് പവാറിനും കുടുംബത്തിനും ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് (എംഎസ്സി) ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുമായി...

മണിപ്പൂരിൽ വീണ്ടും സ്ഫോടനം ; പാലം തകർന്നു‌‌

0
ഇംഫാൽ: രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മണിപ്പൂരിൽ വീണ്ടും...

2023-ലെ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തെരുവ് നായ പ്രശ്നം പരിഹരിക്കും – സുപ്രീം കോടതി

0
ന്യൂഡൽഹി : എബിസി ചട്ടങ്ങൾക്ക് പകരമായി കേന്ദ്ര സർക്കാർ 2023-ൽ കൊണ്ടുവന്ന...