Wednesday, July 2, 2025 6:26 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

മത്സര പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിശീലനം
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 30 ദിവസത്തെ ഓണ്‍ലൈന്‍ തീവ്ര മത്സര പരീക്ഷാ പരിശീലനം നല്‍കും. ഒക്ടോബര്‍ 11 ന് പരിശീലനം ആരംഭിക്കും. താല്പര്യമുള്ള എസ്എസ്എല്‍സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പ് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജില്ലയിലെ മറ്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468-222745, 9447503111.

ശുദ്ധജല മത്സ്യകൃഷി പരിശീലനം സെപ്റ്റംബര്‍ 30ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശുദ്ധജല മത്സ്യകൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 30ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 28 ന് നാലിന് മുമ്പായി 9526160155 എന്ന നമ്പരില്‍ ബന്ധപ്പെടണം.

തരിശുരഹിത വളളിക്കോട് പദ്ധതി 28ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ തരിശുരഹിത വളളിക്കോട് പദ്ധതി ഉദ്ഘാടനം നെടുവത്തൊടി പാടശേഖരത്തില്‍ ഈ മാസം 28ന് രാവിലെ 9.30 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

കൃഷി ഉദ്യോഗസ്ഥരുടെ അവലോകനയോഗം 28ന്
ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ അവലോകനയോഗം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ഈ മാസം 28ന് രാവിലെ 10 ന് പത്തനംതിട്ട പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

ജൈവകൃഷി ഉദ്പാദനോപാധികളുടെ വിതരണ ഉദ്ഘാനം 28ന്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഭാരതീയ പ്രകൃതി കൃഷി വികസന പദ്ധതി പ്രകാരം ഉല്‍പ്പാദിപ്പിച്ച ജൈവകൃഷി ഉദ്പാദനോപാധികളുടെ വിതരണ ഉദ്ഘാനം ഈ മാസം 28ന് ഉച്ചകഴിഞ്ഞ് 2.30ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 27800-59400 രൂപ ശമ്പള നിരക്കില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പ. 454/2016)തസ്തികയിലേക്ക് 16/07/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 507/2018/ഡിഒഎച്ച്) 04/08/2021 തീയതി അര്‍ദ്ധരാത്രിയോടെ നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയായതിനെ തുടര്‍ന്ന് 05/08/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

കോവിഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടയ്ക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യുന്നതാണ്. കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്തവര്‍ക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. സംശയ നിവാരണങ്ങള്‍ക്ക് 0495-2966577 എന്ന നമ്പറില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...