Saturday, June 1, 2024 6:53 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ആനുകൂല്യം
കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക ഉത്പ്പന്നസംസ്‌കരണ /മൂല്യവര്‍ധന യന്ത്രങ്ങള്‍, കൊയ്ത്ത്മെതി യന്ത്രം, ഞാറുനടീല്‍ യന്ത്രം, ട്രാക്ടര്‍, പവര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, സ്പ്രേയറുകള്‍, ഏണി, വീല്‍ ബാരോ, ചെയിന്‍ സോ, ബ്രഷ് കട്ടര്‍, വാട്ടര്‍ പമ്പ്, റൈസ് മില്ല്, ഓയില്‍ മില്ല്, ഡ്രയറുകള്‍ മുതലായവ പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡിയോടു കൂടി ലഭിക്കും.

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് 50 ശതമാനം വരെയും ഭക്ഷ്യസംസ്‌കരണം /മൂല്യവര്‍ധന യന്ത്രങ്ങള്‍ക്ക് 60 ശതംമാനം വരെയും സബ്സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ പരമാവധി എട്ട് ലക്ഷം രൂപയും കാര്‍ഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്സിഡി ലഭിക്കും. രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ ആയി agrimachinery.nic.in/Index/index എന്ന വെബ്സൈറ്റിലൂടെ പൂര്‍ത്തിയാക്കാം.

കര്‍ഷക രജിസ്ട്രേഷന് പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, ആധാര്‍, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. സൊസൈറ്റി രജിസ്ട്രേഷന് സൊസൈറ്റിയുടെ പേരിലുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക്പാസ് ബുക്ക്, പാന്‍ കാര്‍ഡ്, എട്ട് അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ എന്നിവ ആവശ്യമാണ്. സംശയ നിവാരണങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും ജില്ലയിലെ കൃഷി എഞ്ചിനിയറിംഗ് ഓഫീസുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. 8281211692, 8547553308.

ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തിക ; വൈദ്യപരിശോധന 30 ന്
കെ.ഐ.പി മൂന്നാം ബറ്റാലിയനില്‍ ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് തിരുവനന്തപുരം പി.എസ്.സി ഓഫീസറുടെ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന ഈ മാസം 30 ന് നടത്തും. നിയമന ശുപാര്‍ശ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എല്ലാ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ ഒന്‍പതിന് കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം. ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. ഈ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ അടൂര്‍ പരുത്തിപ്പാറയിലുളള കെ.ഐ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തിന്റെ ഓഫീസ് ഫോണ്‍ നമ്പര്‍ 04734 217172, 04734 216988 ല്‍ ബന്ധപ്പെടണം.

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832728070, 8547005055), വട്ടംകുളം (04942689655, 8547006802), മുതുവള്ളൂ4(04832963218, 8547005070), കൊടുങ്ങലൂര്‍ (04802816270, 8547005078) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇന്നു (29.09.2021) രാവിലെ 10 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആ4.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തുമാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച)കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ പോളിടെക്നിക്ക് ഓഫീസുമായി ഉടന്‍ ബന്ധപ്പെടുക. ഫോണ്‍ : 7025403130.

ഡിഗ്രി കോഴ്സുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം
കേരള യൂണിവേഴ്സിറ്റി വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാനായി ഇന്നുവരെ (സെപ്റ്റംബര്‍ 29) അവസരമുണ്ട്. ഇതുവരെ ഓപ്ഷന്‍ നല്‍കിയവരുടെ ഓപ്ഷന്‍ ക്യാന്‍സല്‍ ആകുമെന്നതിനാല്‍ പുതുതായി ഓപ്ഷന്‍ നല്‍കാം. ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ ബി.സി.എ, ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8547005018, 9495069307, 0479 2485370. ഹെല്‍പ്പ് ഡെസ്‌ക് – 7902330654, 9446724579, 9961559920, 8075555437.

സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി. എ എന്നീ ബിരുദ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍: 9446302066/04682224785.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
വയനാട് : വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക...

അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം : ഡോ. ജിതേഷ്ജി

0
അടൂർ: അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന്...

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം ; ബിജു പ്രഭാകര്‍

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന്...

വിദ്യാഭ്യാസ രംഗത്ത് കോന്നിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി ; അടൂർ പ്രകാശ് എം പി

0
കോന്നി : 1996 ന് ശേഷം കോന്നിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ...