Saturday, July 5, 2025 4:00 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ലാറ്ററല്‍ എന്‍ട്രി-കൗണ്‍സിലിംഗ് മുഖേന രണ്ടാം സ്പോട്ട് അഡ്മിഷന്‍
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി രണ്ടാം സ്പോട്ട് അഡ്മിഷന്‍ ബുധനാഴ്ച (ഒക്ടോബര്‍ 6) വെണ്ണിക്കുളം എം.വി.ജി.എം ഗവ. പോളിടെക്നിക്കില്‍ കൗണ്‍സിലിംഗ് മുഖേന നടത്തും. താഴെ പറയുന്ന പ്രകാരം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി (ടി.സി വാങ്ങിയിട്ടില്ലാത്തവര്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും) രക്ഷകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് എത്തിച്ചേരണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ മാത്രം.

പ്ലസ്ടു /വിഎച്എസ്ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 1.ജനറല്‍ വിഭാഗത്തില്‍പ്പെട്ട 1 മുതല്‍ 125 വരെയുള്ള റാങ്കുകാര്‍. 2. ഈഴവ – 1 മുതല്‍ 80 വരെയുള്ള റാങ്കുകാര്‍. 3.മുസ്ലീം- 1 മുതല്‍ 250 വരെയുള്ള റാങ്കുകാര്‍. 4.ലാറ്റിന്‍ കാത്തലിക്ക് – റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. 5.പിന്നോക്ക ഹിന്ദു വിഭാഗം- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. 6. പട്ടികജാതി വിഭാഗം- 1 മുതല്‍ 280 വരെയുള്ള റാങ്കുകാര്‍.

ഐടിഐ /കെജിസിഇ ക്വാട്ടയില്‍ അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താഴെ പറയുന്നവര്‍.
ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് : 1 മുതല്‍ 100 വരെയുള്ള റാങ്കുകാര്‍. സിവില്‍ എന്‍ജിനീയറിങ്: 1 മുതല്‍ 60 വരെയുള്ള റാങ്കുകാര്‍. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് 1000 രൂപ ക്യാഷ് ആയി നല്‍കണം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസായ 10,000 രൂപ കൂടി അടയ്ക്കണം.

കിഴങ്ങുവര്‍ഗവിള അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നം ; ഓണ്‍ലൈന്‍പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി) അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ (എആര്‍ഐഎസ്ഇ)രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ മാസം എട്ടിന് ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കിഴങ്ങുവര്‍ഗവിള അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 7012376994 എന്നീ നമ്പറുകളിലോ ബന്ധപെടുക.

എം.ബി.എ അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂരിലേക്ക് എം.ബി.എ അഡ്മിഷന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കോണ്ടാക്ട് ചെയ്യണം. ഫോണ്‍: 9400300217, 8590622942.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണപദ്ധതി ; അപേക്ഷിക്കാനുളള തീയതി നീട്ടി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഭവന പുനരുദ്ധാരണത്തിന് ഇമ്പിച്ചി ബാവ ഭവന പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 10 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിംങ്, ഫിനിഷിങ്, പ്ലബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.

അപേക്ഷകയുടെ സ്വന്തം /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ച.മീറ്റര്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകരോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ /അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാനതീയതി ഈ മാസം 10 ന് വൈകിട്ട് അഞ്ച് വരെ.

ഖാദിക്ക് 30 ശതമാനംവരെ വിലക്കുറവ്
ഗാന്ധിജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 16 വരെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വില്പന ശാലകളിലും ഖാദി ഉല്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് /വിലക്കിഴിവ് ഉണ്ടായിരിക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ ഇലന്തൂര്‍, അടൂര്‍-റവന്യൂടവര്‍, പത്തനംതിട്ട-അബന്‍ ജംഗ്ഷന്‍, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളിലാണ് ഖാദി ഗ്രാമസൗഭാഗ്യകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിനുള്ളില്‍ ഉല്പാദിപ്പിക്കുന്ന ഖാദി സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെയും അന്യസംസ്ഥാന ഉല്പന്നങ്ങള്‍ക്ക് 20 ശതമാനം വരെയും ആണ് റിബേറ്റ് /ഡിസ്‌ക്കൗണ്ട് ലഭ്യമാകുന്നത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഖാദി ഉല്പന്നങ്ങള്‍ ക്രഡിറ്റ് വ്യവസ്ഥയില്‍ വാങ്ങാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍ /ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മോഷന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ അനിമേഷന്‍:- ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍:- ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ്:- ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രഫി:- ദൈര്‍ഘ്യം മൂന്ന് മാസം, വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്:- ദൈര്‍ഘ്യം മൂന്ന് മാസം, വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി:- ദൈര്‍ഘ്യം അഞ്ച് ആഴ്ച, വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി.

ദൃശ്യമാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുളള കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം എട്ട്. താത്പര്യമുലളളവര്‍ സി-ഡിറ്റ്് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക.ഫോണ്‍ : 8547720167, 6238941788, 0471 2721917. വെബ് സൈറ്റ് : https://mediastudies.cdit.org/

ഐ.ടി.ഐ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മെഴുവേലി ഗവ.ഐടിഐ (വനിത)യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 ആഗസ്റ്റില്‍ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് അഡ്മിഷന് അപേക്ഷിച്ചവരുടെ സെലക്ഷന്‍ ലിസ്റ്റ് ഐ.ടി.ഐ വെബ്സൈറ്റിലും (http://www.womenitimezhuveli.kerala.gov.in) നോട്ടീസ്ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468-2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

മാവ് ലേലം 12 ന്
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് എട്ടില്‍ റീസര്‍വെ 356/11, 356/12 ല്‍ പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു മാവ് മുറിച്ച് നാല് കഷണങ്ങളാക്കിയതും വിറകും കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. ഈ നാല് തടികഷണങ്ങള്‍, വിറക് എന്നിവ ഈ മാസം 12 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.

ഓമല്ലൂര്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു. 1000 ഗ്രാഫ്റ്റ് ചെയ്ത പ്ലാവിന്‍ തൈകള്‍ ഉല്‍പാദിപിച്ച് അടുത്ത വര്‍ഷം പരിസ്ഥിതി ദിനത്തില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡിലെയും വീടുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നട്ടു പരിപാലിക്കുന്നതാണ് ഈ പദ്ധതി. ഗം ലെസ്(കറയില്ലാത്ത) ഇനത്തിലുള്ള തൈകളാണ് ഉല്‍പാദിപിക്കുന്നത്. ഗ്രാഫ്റ്റ് ചെയ്ത പ്ലാവിന്‍ നഴ്സറിക്കു പുറമേ ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകള്‍ ഉള്‍പെടെ നാലായിരം തൈകളാണ് ഉല്‍പാദിപിക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതി; അപേക്ഷ ക്ഷണിച്ചു
പ്രമാടം ഗ്രാമപഞ്ചായത്തില്‍ 2021-22 വര്‍ഷം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴുത്ത്, ആട്ടിന്‍കൂട്, കോഴികൂട്, സോക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണര്‍ റീചാര്‍ജിംഗ് എന്നിവ നിര്‍മ്മിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ആവശ്യക്കാര്‍ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 8111817827, 8289892086.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...