ജ്യൂസ് ആണെന്ന് കരുതി മദ്യം കുടിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെല്ലൂര്‍ : ജ്യൂസ് ആണെന്ന് കരുതി മദ്യം കുടിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ചു. മുത്തച്ഛന്‍ വാങ്ങിവെച്ചിരുന്ന മദ്യം ജ്യൂസ് ആണെന്ന് കരുതി കുടിച്ച അഞ്ചു വയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. രുകേഷ് എന്ന അഞ്ചുവയസ്സുകാരനാണ് അബദ്ധത്തില്‍ മദ്യം കഴിച്ചത്. രുകേഷിന്റെ മുത്തച്ഛന്‍ ചിന്നസ്വാമി കഴിച്ചശേഷം ബാക്കി വെച്ച ബ്രാന്‍ഡിയാണ് കുട്ടി ജ്യൂസെന്ന് കരുതി കുടിച്ചത്. കുട്ടി മദ്യം കുടിക്കുന്നത് വീട്ടുകാരും കണ്ടില്ല. കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛന്‍ ചിന്നസ്വാമി ബോധരഹിതനായി.

ഉടന്‍ തന്നെ വീട്ടുകാര്‍ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ചിന്നസ്വാമി മരിച്ചു. കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഇരുവരുടേയും മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...