കലാ-കായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഭിന്നശേഷിക്കാര്‍ക്ക് ധന സഹായം
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കലാ – കായിക രംഗങ്ങളില്‍ തുല്യത ഉറപ്പു വരുത്തുന്നതിനായി കലാ – കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പ് വരുത്തി രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രോത്സാഹനം എന്ന തരത്തില്‍ ധന സഹായം നല്‍കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ സംസ്ഥാന, ദേശീയ തല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരും, സംസ്ഥാനത്തെ /രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരുമായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷകിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ധനസഹായത്തിന് യോഗ്യത നേടിയ മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ സംബന്ധിച്ച രേഖ, ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468-2325168
രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ സിവില്‍ എഞ്ചിനിയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് വെള്ളിയാഴ്ച (ഒക്‌ടോബര്‍ 22) നടത്തുന്ന രണ്ടാംഘട്ട സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍.
രജിസ്ട്രേഷന്‍ സമയം : രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ മാത്രം. ജനറല്‍:- റാങ്ക് 31000 വരെയുള്ള വി.എച്ച്.എസ്.സി, എക്സ് സര്‍വീസ് ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം – റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, ഈഴവ – റാങ്ക് 35000 വരെ, മുസ്ലിം – റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, പിന്നോക്ക ക്രിസ്ത്യന്‍ – റാങ്ക് 42000 വരെ, പിന്നോക്ക ഹിന്ദു റാങ്ക് 35000 വരെ, പട്ടിക ജാതി -റാങ്ക് 42000 വരെ.
പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ കൊണ്ട് വന്നാല്‍ മതി. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് /ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിലോ കേറ്ററിംഗ് ടെക്നോളജിയിലോ ഡിപ്ലോമ /ഡിഗ്രി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ(എന്‍.ടി.സി /എന്‍.എ.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളളവര്‍ ശനിയാഴ്ച (ഒക്‌ടോബര്‍ 23) രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍ : 0468-2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in
ശുചീകരണ തൊഴിലാളികളേയും ലൈഫ്ഗാര്‍ഡുമാരേയും ആവശ്യമുണ്ട്
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണപ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളേയും കുളിക്കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ്ഗാര്‍ഡുമാരേയും ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി റാന്നി-പെരുനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0473-5240230, 9496042659.
തേങ്ങ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെഐഇഡി)ന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ (എആര്‍ഐഎസ്ഇ) രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഒക്ടോബര്‍ 27 ന് ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന തേങ്ങ അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയിനിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193 എന്ന നമ്പറില്‍ ബന്ധപെടുക.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തുമാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ പോളിടെക്‌നിക്ക് ഓഫീസുമായി ഉടന്‍ ബന്ധപ്പെടുക. അവസാനതീയതി നവംബര്‍ ഒന്ന്. ഫോണ്‍ : 7025403130
ഐ.എച്ച്.ആര്‍.ഡി ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മഞ്ചേശ്വരം (04998215615, 8547005058), ഇരിട്ടി (04902423044, 8547003404) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ബിരുദ കോഴ്സും ബിരുദാനന്തര ബിരുദ കോഴ്സുകളിലും കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അതാത് കോളേജുകളില്‍ നിന്നും വാങ്ങി സമര്‍പ്പിക്കാം. രജിസ്ട്രേഷന്‍ ഫീസ് ബിരുദ കോഴ്സുകള്‍ക്ക് 350 രൂപ (എസ്.സി, എസ്.ടി 150 രൂപ). ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 500 രൂപ (എസ്.സി, എസ്.ടി 200രൂപ). വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.a-c.in മുഖാന്തിരം ലഭിക്കും.
കോവിഡ് ആശ്വാസ ധനസഹായം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന നാളിതുവരെയായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ അടിയന്തരമായി ലേബര്‍ കമ്മീഷണറുടെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഈ മാസം ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
രണ്ടാം സ്പോട്ട് അഡ്മിഷന്‍
പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളജിലെ ഒന്നാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബര്‍ 23 ശനിയാഴ്ച രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. രജിസ്ട്രേഷന്‍ സമയം 23 ന് രാവിലെ 10 മുതല്‍ 11 വരെ. താല്പര്യമുള്ള സംസ്ഥാനതല റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും (ജനറല്‍ കാറ്റഗറി 1-15000 റാങ്ക്, ഇ.ഡബ്ല്യൂ.എസ്- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും, കമ്മ്യൂണിറ്റി റിസര്‍വേഷന്‍ – റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും)ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം എന്‍എസ്എസ്പോളിടെക്നിക്കോളേജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം. അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ഏറ്റവും പുതിയ വേക്കന്‍സി പൊസിഷന്‍ അറിയുന്നതിനും https://www.polyadmission.org എന്ന വെബ് സൈറ്റ് പരിശോധിക്കുക. ഫോണ്‍ : 9446065152, 9447045879.