ഗതാഗത നിയന്ത്രണം
പൂങ്കാവ്- പത്തനംതിട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കലുങ്ക് പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ നേതാജി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പ്രമാടം അമ്പലകടവ് വരെയുളള റോഡ് ഭാഗത്ത് ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ഒക്‌ടോബര്‍ 23 ശനി മുതല്‍ 18 ദിവസത്തേക്ക് നേതാജി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രമാടം മറൂര്‍ ഭാഗത്തുകൂടി പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468-2325514.
ശബരിമല തീര്‍ഥാടനം : സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു
2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനം നടപ്പാക്കുന്നതില്‍, അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലേക്കായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറ്റിയുടെ ആഭിമുഖ്യത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. https://pathanamthitta.nic.in/
സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം 25, 26, 27 തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് ഈ മാസം 25, 26, 27 തീയതികളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കും. എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും തിരഞ്ഞെടുത്ത പ്രത്യേക കിയോസ്‌കുകളിലുമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന മരുന്ന് വിതരണം ചെയ്യുക. ജില്ലയില്‍ 56 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലൂടെയും അധികമായി സ്ഥാപിച്ച ഏഴ് കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം നടത്താനുള്ള സംവിധാനങ്ങള്‍ തയാറായതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഡി. ബിജുകുമാര്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മരുന്ന് വിതരണം നടത്തും. മരുന്ന് കഴിക്കുന്ന കുട്ടികള്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ആവര്‍ത്തിച്ചു കഴിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഹോമിയോപ്പതി വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടറായ https://ahims.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
പിആര്‍ഡിയിലേക്ക് ഫോട്ടോഗ്രാഫര്‍ പാനല്‍ ; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍. /മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകരായ ഫോട്ടോഗ്രാഫര്‍മാര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക. ഒരു പ്രോഗ്രാം സ്ഥലത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടന കവറേജ് നടത്തിയാലും ഒരു പരിപാടിയുടെ കവറേജിനുള്ള പ്രതിഫലമേ നല്‍കൂ. കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2023 മാര്‍ച്ച് 31 വരെയായിരിക്കും ഫോട്ടോഗ്രാഫര്‍ പാനലിന്റെ കാലാവധി. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2021 നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ വകുപ്പിന്റെ കോട്ടയം മേഖലാ ഓഫീസില്‍ സ്വീകരിക്കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ് പി.ഒ., കോട്ടയം : 686 002 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല.
പേര്, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് /പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പ് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. രേഖകളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചു പേരെ പാനലില്‍ ഉള്‍പ്പെടുത്തും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. വിശദവിവരത്തിന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ : 0481 2561030/04682 222657.
സ്പോട്ട് അഡ്മിഷന്‍ 25 ന്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25 ന് നടക്കും. സംസ്ഥാന അടിസ്ഥാനത്തിലുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0473-5266671.
ഓര്‍ഫനേജ് കൗണ്‍സിലര്‍ കരാര്‍ നിയമനം
പത്തനംതിട്ട ജില്ലയിലെ അംഗീകൃത അനാഥാലയം /വൃദ്ധ മന്ദിരം തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായി ഒരു വനിതാ കൗണ്‍സിലറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.എസ്.ഡബ്ല്യു (എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. കുറഞ്ഞ പ്രായം 25 വയസ്. പ്രതിമാസ ഹോണറേറിയം 14,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468-2325168.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0473-5252029.
സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഭിന്ന ശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 9.30 ലക്ഷം രൂപ. അവസാന തീയതി നവംബര്‍ എട്ട്. വിശദവിവരങ്ങള്‍ക്ക് www.lsg.kerala.gov.in/tenders . വിന്‍ഡോ നമ്പര്‍ ബി 154731/2021.
സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട്
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവരുടെ അപേക്ഷ ഒക്‌ടോബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനകം പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ ലഭിക്കണം. അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഫോണ്‍ : 0468-2221807
യോഗ പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട്
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ 27ന് മൂന്നിനകം അപേക്ഷ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ എത്തിക്കണം. അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഫോണ്‍ : 0468-2221807
കരമണ്ണ് ലേലം 28 ന്
അടൂര്‍ വില്ലേജില്‍ ബ്ലോക്ക് ഒന്‍പതില്‍ റീസര്‍വെ 307 ല്‍ പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് (അടൂര്‍ കോടതി സമുച്ചയം പരിസരത്ത്) നിക്ഷേപിക്കപെട്ടിട്ടുളള 608.75 ക്യൂബിക് മീറ്റര്‍ (1217.5 മെട്രിക് ടണ്‍) മണ്ണ് ഈ മാസം 28 ന് രാവിലെ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. താല്‍പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0473-4224826.
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2; അഭിമുഖം 27 മുതല്‍
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയുടെ (കാറ്റഗറി നം.529/19) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 27 മുതല്‍ 29 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468-2222665.
സീനിയര്‍ അനലിസ്റ്റ് നിയമനം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ്ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപക്ഷ ക്ഷണിച്ചു.
യോഗ്യത : 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി /ബയോകെമിസ്ട്രി വിഷത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം.) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറ്. (2021 ജനുവരി 21, 2021 ജൂണ്‍ 30) എന്നീ തീയതികളിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ : 0468-2241144.
പുനര്‍ലേലം
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു മഴമരം, ഒരു ബദാം, ഒരു കണിക്കൊന്ന എന്നിവ മുറിച്ചു മാറ്റുന്നതിനും രണ്ട് ഞാവല്‍, ഒരു മാഞ്ചിയം, ഒരു വട്ട എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതിമാറ്റുകയും ചെയ്ത് ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ഈ മാസം 29 ന് രാവിലെ 11 ന് പുനര്‍ലേലം ചെയ്യും. 500 രൂപനിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0469-2602494 എന്ന നമ്പരില്‍ ബന്ധപ്പെടുക.
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം നഗരസഭയിലെ ജനകീയാസൂത്രണം പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെ ഭാഗമായി പന്തളം കുടുബാരോഗ്യ കേന്ദ്രത്തിലെ ഹോം കെയര്‍ ടീമിന് ഭവന സന്ദര്‍ശനം നടത്തുന്നതിന് വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാമെന്ന് പന്തളം കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9400026037.
സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ബിരുദ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ : 9446302066, 0468-2224785.
പി.എസ്.സി പരിശീലനം നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് കേരള പി.എസ്.സി പത്താംതരം മെയിന്‍ പരീക്ഷയുടെ പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരായ പരിശീലനം ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അസാന തീയതി ഒക്‌ടോബര്‍ 27 വൈകിട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037238959.
ഓണ്‍ലൈന്‍ തീവ്ര മത്സര പരീക്ഷാ പരിശീലനം
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തിവരുന്ന ഓണ്‍ലൈന്‍ തീവ്ര മത്സര പരീക്ഷാ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് താല്പര്യമുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍ : 046-8222745, 9447503111
































