28 C
Pathanāmthitta
Saturday, December 4, 2021 11:03 am
Advertismentspot_img

സര്‍ക്കാര്‍ അറിയിപ്പുകള്‍

ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള 29 ന്
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 വെള്ളിയഴ്ച് രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നെറ്റ് വര്‍ക്ക് 1 ജനറല്‍ മാനേജര്‍ വി.സീതാരാമന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ വിവിധ ബാങ്കുകള്‍ മേളയില്‍ പങ്കെടുക്കും. ഓരോ ബാങ്കിനും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വായ്പകളുടെ അനുമതിപത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും. വൈകുന്നേരം നാലു വരെയാണ് മേള.

ശബരിമല തീര്‍ഥാടനം : യോഗം വെള്ളിയാഴ്ചത്തേക്കു മാറ്റി
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 28ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന യോഗം 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി ചേരും.

കൃഷി ഭവനില്‍ നിന്നും പപ്പായ, ചീര, കോവല്‍ തൈകള്‍ ലഭിക്കും
മലയാലപ്പുഴ കൃഷി ഭവനില്‍ 34 യൂണിറ്റ് പപ്പായ, അഗത്തി ചീര, കോവല്‍ എന്നിവയുടെ അഞ്ച് തൈകള്‍ക്ക് 50 രൂപ നിരക്കില്‍ കൃഷി ഭവനില്‍ നിന്നും ലഭിക്കും. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ കോപ്പി (2021-22) യുമായി കൃഷി ഭവനില്‍ എത്തണം.

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഗുലര്‍ പഠനം നടത്താന്‍ സാധിക്കാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍കൂടി ഡിഗ്രി /പി.ജി തുടങ്ങിയ കോഴ്‌സുകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനു സാമ്പത്തിക സഹായം അനുവദിക്കുന്ന വര്‍ണ്ണം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ല്‍ നിന്നും ലഭ്യമാണ്. അപേക്ഷ ഫോമില്‍ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആവശ്യമായ രേഖകള്‍ സഹിതം പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2325168

സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ 7902495390, 9946466141, 6282423981.

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവര ശേഖരണത്തിന്റെ ഭാഗമായി ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയിലെ 16 നും 59 നും ഇടയിലുള്ള ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ഇന്‍കംടാക്സ് പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹീക സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. ഇ-ശ്രം പോര്‍ട്ടല്‍ രജിസ്ട്രഷന്‍ നടപടികള്‍ ഡിസംബര്‍ 31 നം പൂര്‍ത്തിയാക്കും. തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലേക്ക് സ്വയം രജിസ്ട്രേഷനുള്ള സൗകര്യവും കോമണ്‍ സര്‍വീസ് സെന്റര്‍ /അക്ഷയ കേന്ദ്രങ്ങള്‍ /ഇന്‍ഡ്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എന്നിവ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഐ.എഫ്.സി ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴിയും രജിസ്ട്രേഷന്‍ നടത്താം. തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ /അക്ഷയ കേന്ദ്രങ്ങള്‍ /ഇന്‍ഡ്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് മുഖേനയോ ബയോമെട്രിക് സംവിധാനത്തിലൂടെയോ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ ഫീസ് ഈടാക്കില്ല. ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തി അംഗങ്ങളാകണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ഗുണഭോക്താക്കള്‍ ആരൊക്കെ
നിര്‍മ്മാണ തൊഴിലാളികള്‍, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍ തുടങ്ങിയ കേരള ക്ഷേമ നിധിയില്‍ അംഗങ്ങളായ ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

ലാറ്ററല്‍ എന്‍ട്രി കൗണ്‍സിലിംഗ് മുഖേന സ്‌പോട്ട് അഡ്മിഷന്‍
പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ 29(വെള്ളി) എം.വി.ജി.എം ഗവ. പോളിടെക്‌നിക്കില്‍ കൗണ്‍സിലിംഗ് മുഖേന നടത്തും. താഴെ പറയുന്ന പ്രകാരം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി (ടി.സി വാങ്ങിയിട്ടില്ലാത്തവര്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും) രക്ഷകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സമയം : രാവിലെ 9 മുതല്‍ 11 വരെ മാത്രം. പ്ലസ് ടു /വിഎച്എസ്ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് പങ്കെടുക്കാം. നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ സിവില്‍(ഈഴവ ഒരു ഒഴിവ്), ഇലക്ട്രോണിക്‌സ് (ജനറല്‍ അഞ്ച് ഒഴിവ്), കമ്പ്യൂട്ടര്‍ (ജനറല്‍ അഞ്ച് ഒഴിവ്).

കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പി.ടി.എ ഫണ്ട് 1000 രൂപ ക്യാഷായി നല്‍കണം. പട്ടികജാതി /പട്ടികവര്‍ഗ /ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസായ 10,000 രൂപ കൂടി അടയ്ക്കണം. ഫോണ്‍ : +91 469 – 2650228.

കേരള മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം അടക്കാനുളള തീയതി നീട്ടി
പോസ്റ്റ് ഓഫീസ് വഴി കേരള മദ്രസ അധ്യാപക ക്ഷേമനിധിയുടെ വിഹിതം അടവാക്കുന്നതിന് ചില സാങ്കേതിക കാരണങ്ങളാല്‍ തടസം നേരിടുന്ന സാഹചര്യത്തില്‍ വിഹിതം 2021 ഡിസംബറിനുള്ളില്‍ അടവാക്കിയാല്‍ മതിയാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സംശയ നിവാരണങ്ങള്‍ക്ക് 0495 – 2966577 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാം.

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കാത്ത് ലാബിലേക്ക് ആവശ്യമായ കണ്‍സൈന്‍മെന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് താത്പര്യമുളളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഒന്‍പതിന് വൈകുന്നേരം അഞ്ച് വരെ. ഫോണ്‍ : 0468 – 2222364.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular