Sunday, May 11, 2025 12:45 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

എയ്ഡഡ് സ്‌കൂളുകളിലുള്ളവര്‍ക്കും കുടിശികയില്ലാതെ പി.എഫ് ക്രഡിറ്റ്കാര്‍ഡ്
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും 2020 – 21 വര്‍ഷത്തെ കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ്കാര്‍ഡുകള്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലെ പി.എഫ് വിഭാഗങ്ങളില്‍ നിന്നും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍മാര്‍ ഗെയിന്‍ പി.എഫ് സൈറ്റിലൂടെ പബ്ലിഷ് ചെയ്തു. ഇതോടെ ജി.പി.എഫ് വരിക്കാരെ പോലെ എയ്ഡഡ്‌സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പി.എഫ് ക്രഡിറ്റ് കാര്‍ഡ് കുടിശികയില്ലാതായി.

സംസ്ഥാന ധനകാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലായി എയ്ഡഡ് വിഭാഗക്കാരുടെ പ്രൊവിഡന്റ് ഫണ്ടുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനില്‍ ഒരുക്കിയ സംവിധാനമാണ് ഗെയിന്‍ പി.എഫ്. 2016 ഏപ്രില്‍ ഒന്നുമുതലാണ് ഗെയിന്‍ പി.എഫ് സംവിധാനം നിലവില്‍വന്നത്. പ്രൊവിഡന്റ് ഫണ്ട് വരിക്കാരുടെ പി.എഫ് അഡ്മിഷന്‍, ക്ലോഷര്‍, ലോണുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ ഗെയിന്‍ പി.എഫ് സംവിധാനം വഴിയാണ്. അപേക്ഷകര്‍ക്ക് അവ വളരെ വേഗത്തില്‍ ലഭിച്ചുവരുന്നുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ടായ വിനോയ് ചന്ദ്രന്‍ ആണ് ഗെയിന്‍ പി.എഫ് സംവിധാനത്തിന്റെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ സിഗ്നേച്ചര്‍, ക്യു.ആര്‍ കോര്‍ കോഡ്, എസ്.എം.എസ് തുടങ്ങിയവ ഇംപ്ലിമെന്റ് ചെയ്ത് പേപ്പര്‍ലെസ് ആക്കുകയും ചെയ്യുന്ന സമഗ്രമായ മാറ്റമാണ് ഗെയിന്‍ പി.എഫില്‍ ഉടന്‍ വരാന്‍ പോകുന്നത്.

കെ.എ.എസ്.ഇ.പി.എഫ് വരിക്കാരായ എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ അധ്യാപകരും ജീവനക്കാരും gainpf.kerala.gov.in സൈറ്റില്‍ നിന്നും ലോഗിന്‍ ഐ.ഡിയിലൂടെ അവരവരുടെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്തശേഷം My Annual Credit Card ല്‍ നിന്നും 2020-21 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ്കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതും സ്‌കൂള്‍ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തണം.

ക്രഡിറ്റ്കാര്‍ഡ് പബ്ലിഷ്‌ചെയ്യുന്നതിനു മുന്നോടിയായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ബീനാറാണി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അജിതകുമാരി, സീനിയര്‍ സൂപ്രണ്ട് നീന ജേക്കബ്, സീനിയര്‍ സൂപ്രണ്ട് ബിജുവര്‍ഗ്ഗീസ്, ജില്ലാ നോഡല്‍ ഓഫീസര്‍മാരായ ലിജോ ഗബ്രിയേല്‍ വര്‍ഗ്ഗീസ്, എം.എന്‍.ഹരികുമാര്‍, സെക്ഷന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ എ.ജി ഗോപകുമാര്‍ 2020 – 21 ക്രഡിറ്റ്കാര്‍ഡ് പബ്ലിഷ്‌ചെയ്തു.

വനിതാ ഐ.ടി.ഐ മെഴുവേലിയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍സീറ്റ്ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള സീറ്റുകളിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണംചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി നവംബര്‍ അഞ്ചിന് ഉച്ചയ്ക്കുശേഷം മൂന്നുവരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 – 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍
ആധാര്‍ അധിഷ്ഠിത നാഷണല്‍ ഡേറ്റാ ബേസ് ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ അസംഘടിത തൊഴിലാളികളും ഡിസംബര്‍ 31 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍, ഫോണ്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടലില്‍ തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍ ഉടമകള്‍, കോട്രാക്ടര്‍മാര്‍, വ്യാപാരി വ്യവസായികള്‍, ഹോട്ടല്‍ ഉടമകള്‍, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ എല്ലാ തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും, ക്ഷേമനിധി ബോര്‍ഡുകളിലും ഇ – ശ്രം രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ സ്വന്തം നിലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് രജിസ്‌ട്രേഷന്‍ നടത്താം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും, ജനസേവന കേന്ദ്രങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ നടത്തുതിനുള്ള ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കംടാക്‌സ് പരിധിയില്‍ വരാത്തതും 18 നും 59 വയസിനും ഇടയിലുള്ള എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ഇ – ശ്രം പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

റാന്നി ഐടിഐ യില്‍ സീറ്റ് ഒഴിവ്
റാന്നി ഗവ.ഐ.ടി.ഐ 2021 ലെ പ്രവേശനത്തിന് ഒഴിവുളള സീറ്റിലേക്ക് പരിഗണിക്കുന്നതിനായി നവംബര്‍ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0473 – 5296090.

കോന്നി സി.എഫ്.ആര്‍.ഡി യില്‍ ലക്ചറര്‍ ഒഴിവ്
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ലക്ചറര്‍ (ഫുഡ്‌ടെക്‌നോളജി) 20000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഫുഡ്‌ടെക്‌നോളജി, ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാംക്ലാസ് / ഉയര്‍ന്ന സെക്കന്റ്ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന റിസര്‍ച്ച് പ്രവൃത്തി പരിചയവും (നെറ്റ് /പി.എച്ച്.ഡി അഭികാമ്യം). അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ 12. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ : 0468 – 2241144.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....