വൈറസ് രോഗബാധ : തെരുവുനായ്ക്കൾ ചത്തുവീഴുന്നു

For full experience, Download our mobile application:
Get it on Google Play

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളിൽ വൈറസ് രോഗം വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇതിനകം നിരവധി തെരുവു നായ്ക്കളാണ് ചത്ത് വീണത്. ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കഴിയുന്നതോടെ ശരീരം ശോഷിച്ച് കിടപ്പിലായി തുടർന്ന് മരണത്തിന് കീഴടങ്ങുന്ന കാഴ്ചയാണ്. പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജെട്ടിക്ക് സമീപം ഇത്തരത്തിൽ ആറ്‌ നായ്ക്കളാണ് അടുത്തിടെ ചത്തത്.

എല്ലാറ്റിനേയും നാട്ടുകാർ തന്നെ കുഴിച്ചു മൂടുകയാണുണ്ടായത്. കല്ലൂരി, നരയൻകുളം ഭാഗത്തും രോഗലക്ഷണമുള്ള നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്. കല്ലൂരിയിൽ ചത്ത നായ്ക്കളെ ചിലർ പുഴയിൽ തള്ളിയതായും ആക്ഷേപമുണ്ട്. ഒരുതരം വൈറസ് രോഗമാണെന്നാണ് പാപ്പിനിശ്ശേരി മൃഗാസ്പത്രിയിലെ വെറ്ററിനറി സർജൻ പറയുന്നത്. നായ്ക്കളുടെ പ്രജനനകാലത്ത് ഇത്തരം രോഗം രൂക്ഷമായി കാണപ്പെടാറുണ്ട്. രോഗം തെരുവു നായ്ക്കളിൽ പലഭാഗത്തും അടുത്തകാലത്തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് ഉള്ളതിനാൽ രോഗം വളർത്തു നായ്ക്കളിൽ കാണപ്പെടുന്നത് കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...