സിപിഎമ്മില്‍ അംഗത്വം വേണo : ശോഭനാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎമ്മില്‍ അംഗത്വം വേണമെന്ന് ശോഭനാ ജോര്‍ജ്. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്ത് എത്തിയ ചെറിയാന്‍ ഫിലിപ്പ് കഴിഞ്ഞ ദിവസം തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടെയാണ് ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ കൂടിയായ ശോഭനാ ജോര്‍ജ് സിപിഎമ്മില്‍ അംഗത്വം ആവശ്യപ്പെടുന്നത്.

20 കൊല്ലം സിപിഎമ്മിനൊപ്പം ചേര്‍ന്ന് നിന്നിട്ടും ചെറിയാന്‍ പാര്‍ട്ടി അംഗത്വം എടുത്തിരുന്നില്ല. ഇതെല്ലാം രാഷ്ട്രീയ കേരളം ചര്‍ച്ചയാക്കുകയാണ് ഇപ്പോള്‍. ഇതിനിടെയാണ് ശോഭനാ ജോര്‍ജ്ജ് സിപിഎമ്മില്‍ പ്രാഥമിക അംഗത്വത്തിനായി രംഗത്തു വരുന്നത്. സ്‌കൂള്‍ തലം മുതല്‍ സാമൂഹ്യ / രാഷട്രീയ രംഗത്ത് ആത്മ സമര്‍പ്പണത്തോടെ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ എനിക്കായിട്ടുണ്ട്.

ജീവിതാനുഭവങ്ങളില്‍ നിന്നു നാടിന്റെ നന്മയ്ക്കും പുരോഗതിക്കും സ്ത്രീ സുരക്ഷയ്ക്കും ആയി ഇടതുപക്ഷ മുന്നണിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു. അത് വലിയൊരു അളവില്‍ ലഭിച്ച തിരിച്ചറിവാണ്. 2018ലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പോടെ പൂര്‍ണമായും സിപിഐ (എം) പ്രവര്‍ത്തകയായി തീര്‍ന്നു. അതിനു ശേഷം നടന്ന എല്ലാ തിരത്തെടുപ്പുകള്‍ അടക്കം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അച്ചടക്കത്തോടെ സജീവമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ശോഭനാ ജോര്‍ജ് വിശദീകരിക്കുന്നു.

സിപിഐ (എം) ന്റെ സജീവ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്നതിന് ചെങ്ങന്നൂരില്‍ സ്ഥിര താമസക്കാരിയായ എനിക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം നല്‍കണമെന്ന വിനീതമായ അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നുവെന്നും കത്തില്‍ വിശദീകരിക്കുന്നു. ശോഭനാ ജോര്‍ജിന്റെ ആവശ്യത്തില്‍ പാര്‍ട്ടി അനുകൂല തീരുമാനം എടുക്കും. ചെങ്ങന്നൂരിലെ ശോഭനാ ജോര്‍ജിന്റെ വീടിരിക്കുന്ന ബ്രാഞ്ചില്‍ അംഗത്വം നല്‍കുമെന്നാണ് സൂചന. തുടക്കത്തില്‍ വെറുമൊരു പാര്‍ട്ടി അംഗമായി പ്രവര്‍ത്തിക്കേണ്ടി വരും. പോഷക സംഘടനയിലേക്കും പരിഗണിച്ചേക്കും.

ചെറിയാനെ പിന്തുടര്‍ന്ന് താന്‍ സിപിഎമ്മിനെ വിട്ടു പോകില്ലെന്ന സന്ദേശമാണ് ഈ കത്തിലൂടെ ശോഭനാ ജോര്‍ജ് നല്‍കുന്നതും. ആലപ്പുഴ ജില്ലാ സെക്രട്ടറിക്കാണ് ശോഭന കൊടുത്തതെങ്കിലും ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വമാകും തീരുമാനം എടുക്കുക. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു ശോഭനാ ജോര്‍ജ്. ഇത്തവണ ഇതു വരെ സ്ഥാനമൊന്നും നല്‍കിയില്ല. ഖാദി ബോര്‍ഡിലെ പദവി ചെറിയാന് സിപിഎം നല്‍കിയെങ്കിലും അത് വേണ്ടെന്ന് വച്ചാണ് ചെറിയാന്‍ കോണ്‍ഗ്രസില്‍ പോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...