സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഇ – ശ്രം പോര്‍ട്ടലില്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഇ – ശ്രം പോര്‍ട്ടലില്‍ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇ.പി.എഫ് /ഇ.എസ്.ഐ പദ്ധതികളില്‍ അംഗമല്ലാത്ത /പത്തില്‍ കുറവ് തൊഴിലാളികള്‍ ഉളള സ്ഥാപനങ്ങളിലെ തൊഴിലാളികളും /സ്വയംതൊഴില്‍ ചെയ്യുന്നവരും അക്ഷയ /കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ, സ്വന്തമായോ register.eshram.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 16-59 വയസ്. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍. വിശദവിവരങ്ങള്‍ക്ക് 0468 – 2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

മരങ്ങള്‍ മുറിച്ച് മാറ്റണം
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലേക്കും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, മരങ്ങളുടെ ശിഖരങ്ങള്‍ എന്നിവ ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ച് മാറ്റി ഭീഷണി ഒഴിവാക്കണമെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്
2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രികോഴ്‌സിനു പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ /വിമുക്തഭടവിധവകള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍നിന്നും വിരമിച്ചഭടന്മാര്‍ എന്നിവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി www.ksb.gov.in എന്ന വെബ്‌സൈറ്റു മുഖേന നവംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ, അനക്‌സര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവയുടെ അസലും അപ്‌ലോഡ് ചെയ്ത മറ്റു രേഖകളുടെ പകര്‍പ്പുകളും സഹിതം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 – 2961104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

പിആര്‍ഡിയിലേക്ക് ഫോട്ടോഗ്രാഫര്‍ പാനല്‍ : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന – ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍ /മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകരായ ഫോട്ടോഗ്രാഫര്‍മാര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പ്രവര്‍ത്തനം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഫോട്ടോ കവറേജിനായി ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലമായി നല്‍കുക. ഒരു പ്രോഗ്രാം സ്ഥലത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടന കവറേജ് നടത്തിയാലും ഒരു പരിപാടിയുടെ കവറേജിനുള്ള പ്രതിഫലമേ നല്‍കൂ.

കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2023 മാര്‍ച്ച് 31 വരെയായിരിക്കും ഫോട്ടോഗ്രാഫര്‍ പാനലിന്റെ കാലാവധി. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2021 നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ വകുപ്പിന്റെ കോട്ടയം മേഖലാ ഓഫീസില്‍ സ്വീകരിക്കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ് പി.ഒ., കോട്ടയം – 686 002 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല.

പേര്, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ – മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ്/പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പ് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.

രേഖകളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചു പേരെ പാനലില്‍ ഉള്‍പ്പെടുത്തും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. വിശദവിവരത്തിന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0481 – 2561030/0468 – 2222657.

കോവിഡ് : അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകളില്‍ നവംബര്‍ രണ്ടു മുതല്‍ എട്ടു വരെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റും കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പഞ്ചായത്ത്, നിയന്ത്രണമുള്ള വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍: കൊറ്റനാട് – വാര്‍ഡ് 12. തണ്ണിത്തോട് – 3. മല്ലപ്പള്ളി – 13, ഇരവിപേരൂര്‍ – 5. നഗരസഭ, നിയന്ത്രണമുള്ള വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവല്ല – 18.

പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ ഇവ നീക്കം ചെയ്യണം
കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുളനട ഗ്രാമപഞ്ചായത്തില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്നും ഇവ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നെഹ്റു യുവകേന്ദ്ര ജില്ലാതല പ്രസംഗ മത്സരം
നെഹ്റു യുവകേന്ദ്ര പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന ജില്ലാതല പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദേശസ്നേഹവും രാജ്യ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29 നും ഇടയിലുള്ള പത്തനംതിട്ട സ്വദേശികളായവര്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 7558892580, 0468 – 2962880.

ഗസ്റ്റ് ലക്ചറര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ)യില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററിനെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം അഞ്ചിന് രാവിലെ 10 ന് കോന്നി സി.എഫ്ആര്‍.ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയും കൊണ്ടു വരണം. ഫോണ്‍ : 0468 – 2241144.

കരമണ്ണ് ലേലം എട്ടിന്
അടൂര്‍ വില്ലേജില്‍ ബ്ലോക്ക് ഒന്‍പതില്‍ റീസര്‍വെ 307 ല്‍ പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് (അടൂര്‍ കോടതി സമുച്ചയം പരിസരത്ത്) നിക്ഷേപിക്കപെട്ടിട്ടുളള 608.75 ക്യൂബിക് മീറ്റര്‍ (1217.5 മെട്രിക് ടണ്‍) മണ്ണ് ഈ മാസം എട്ടിന് രാവിലെ 11 ന് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ആസ്ഥാനം) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. താല്‍പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734 – 224826.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...