ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുന്‍പേ പ്രഖ്യാപിച്ച് പോലീസ് അനുമതി തേടിയിരുന്നെങ്കിലും ഉപരോധം അനധികൃതമെന്നാണ് ഇപ്പോള്‍ പോലീസ് നിലപാട്. അതിനാല്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കുണ്ടാക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഉപരോധത്തിനെതിരെ പെരുവഴിയില്‍ പ്രതിഷേധിച്ച നടന്‍ ജോജുവിന്റെ കാറിന്റെ ചില്ലു തകര്‍ത്തെന്ന പരാതിയാണ് രണ്ടാമത്തെ കേസ്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയന്ത്രണമുണ്ടെന്ന് ഇന്നലെതന്നെ പോലീസ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ജോജു കയ്യേറ്റം ചെയ്തുവെന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. മരട് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എ.സി.പിയുമായി ചര്‍ച്ച നടത്തി. ജോജുവിനെതിരെ കേസെടുത്തില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

ജോജു മദ്യപിച്ചിരുന്നെന്നായിരുന്നു പ്രധാന ആക്ഷേപം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പരിശോധനയില്‍ ജോജു മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. സംഘര്‍ഷത്തിലേറ്റ പരുക്കിന് ജോജു ചികില്‍സയും തേടി. സമരത്തിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും വ്യക്തമാക്കിയാണ് ജോജു മടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘സമഗ്ര 2026’ ജൂലൈ23-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : മന്ത്രി കെ എ തുളസി

0
തിരുവനന്തപുരം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ...

പോലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ

0
തൃശൂർ: പോലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി...

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

0
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്....

4 രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ സേവനങ്ങൾ കരാർ നൽകാനുള്ള ടെൻഡർ റദ്ദാക്കിയ വിധി ശരിവെച്ചു

0
ന്യൂഡൽഹി :അബുദാബി (യുഎഇ), കുവൈറ്റ്, സിംഗപ്പൂർ, കാൻബറ (ഓസ്ട്രേലിയ) എന്നീ...