‘സമഗ്ര 2026’ ജൂലൈ23-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : മന്ത്രി കെ എ തുളസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ ‘സമഗ്ര 2026’ ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും.

വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണ് ‘സമഗ്ര 2026’. പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത പുതിയ ക്ഷേമ വായ്പാപദ്ധതികളും പ്രഖ്യാപിക്കും. വനിതാ ശാക്തീകരണത്തിനായി പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയായ ‘പ്രിയദർശിനി’ പദ്ധതിയും, സർവീസിൽ നിന്ന് വിരമിച്ചവർക്കായുള്ള ‘സീനിയർ സെക്യുർ’ വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും.

ഈ പദ്ധതികൾ നൂറുദിവസത്തിനകം ആരംഭിക്കും. മന്ത്രി കെ. എ. തുളസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി. ഇ. അബ്ദുൾ ഗഫൂർ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കൊച്ചി മേയർ അഡ്വ. വി. കെ. മിനിമോൾ, എം.എൽ.എമാരായ അൻവർ സാദത്ത്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, അഡ്വ. മാത്യു കുഴൽനാടൻ, വി. പി. സജീന്ദ്രൻ, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ഉമാ തോമസ്, ടി. ജെ. വിനോദ് എന്നിവർ പങ്കെടുക്കും. വായ്പാ വിതരണത്തിനൊപ്പം ബോധവത്കരണ ക്ലാസുകൾ, വിവിധ സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഇൻഫർമേഷൻ കിയോസ്‌കുകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും.

രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കേരളത്തിലുടനീളമുള്ള 50-ലധികം കുടുംബശ്രീ സി.ഡി.എസുകളിലും എൻ.ജി.ഒകളിലും ഉൾപ്പെട്ട 15,000-ത്തിലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്യും. കോർപ്പറേഷന്റെ വാർത്താപത്രികയായ ‘ദിശ’യുടെ പ്രകാശനവും നടക്കും. സർക്കാർ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, സ്വയംതൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഇൻഫർമേഷൻ സ്റ്റാളുകളും ഒരുക്കും. ‘സമഗ്ര’യുടെ അടുത്ത പരിപാടി സെപ്റ്റംബറിൽ പാലക്കാട്ട് നടക്കും. ഡിസംബറിൽ ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന-വിപണന മേള സംഘടിപ്പിക്കും.

കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരും പങ്കെടുക്കുന്ന ഈ മേള, ഗുണഭോക്താക്കൾക്ക് വിപണി സാധ്യതകൾ വിപുലപ്പെടുത്താൻ സഹായകമാകും. വാർത്താസമ്മേളനത്തിൽ പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അഞ്ജു കെ. എസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം എസ്, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മിനിമോൾ വി ജി എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ

0
ഡൽഹി : ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട്...

കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം

0
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം ഏർപ്പെടുത്തി....

തൊടുപുഴയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന്...

0
തൊടുപുഴ: തൊടുപുഴയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട്...

രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമായി കോൺഗ്രസിന്‍റെയും സി ജെ പിയുടെയും പ്രതിഷേധം

0
ദില്ലി: രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമായി കോൺഗ്രസിന്‍റെയും സി ജെ പിയുടെയും പ്രതിഷേധം....