സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ ഭ​ക്ഷണവും കുടിവെള്ളവുമെല്ലാം എത്തിച്ചു നൽകിയത്.സ്വിഗ്ഗി , സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഭക്ഷണം എത്തിയത്. സ്നാക്സുകൾ, ഭക്ഷണപ്പൊതികൾ, കുടിവെള്ളം, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഓൺലൈനായി ഓർഡർ ചെയ്ത് ഡെലിവറി ലൊക്കേഷൻ ജന്തർമന്തറിലെ സമരവേദിയായി നൽകിയാണ് എത്തിച്ചു കൊടുക്കുന്നത്.

ഇത്തരത്തിൽ എത്തുന്ന ഭക്ഷണസാധനങ്ങൾ അവിടെയുള്ള സന്നദ്ധപ്രവർത്തകർ ഏറ്റുവാങ്ങി സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ​നൂറുകണക്കിന് ഓർഡറുകളാണ് ഇത്തരത്തിൽ ജന്തർ മന്തറിൽ എത്തിയത്. രാവിലെയോടെ തന്നെ 500-ലധികം ഓൺലൈൻ ഭക്ഷണ ഓർഡറുകൾ ഇത്തരത്തിൽ സമരവേദിയിലേക്ക് എത്തി. ജന്തർ മന്തറിലെ സിജെപി സമരത്തിന് പിന്തുണയർപ്പിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. അതേസമയം, ജന്തർ മന്തറിൽ ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....