​’ആദ്യം ആവശ്യപ്പെട്ടത് ചർച്ച, പിന്നീട് നിലപാട് മാറ്റി’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്. പ്രതിഷേധിക്കുന്ന കോൺ​ഗ്രസ് നേതാക്കളുമായുള്ള അനുനയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് ജിതേന്ദ്ര സിം​ഗിൻ്റെ പ്രതികരണം. ‘കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരം സമരക്കാരുമായി സംസാരിച്ചു. പാർലമെന്റിൽ എല്ലാ വിഷയത്തിലും ചർച്ചയാകാമെന്ന് നേരിട്ട് ഉറപ്പ് നൽകി. ആദ്യം ചർച്ചയാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ആവശ്യപ്പെടുന്നു. ഈ വാക്കുമാറ്റം നല്ലതല്ലെന്നാ’ണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ധർണ നടന്നുകൊണ്ടിരുന്ന സ്ഥലം പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതല്ലെന്നും, അവിടെ പ്രതിഷേധം തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കണമെന്ന് ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചുവെന്നും കുറിപ്പിൽ ജിതേന്ദ്ര സിം​ഗ് വിശദീകരിക്കുന്നുണ്ട്. ‘അൽപസമയം മുമ്പ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖർഗെയും, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കളായ ശ്രീ രാഹുൽ ഗാന്ധി, ശ്രീമതി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരും അനുയായികളോടൊപ്പം അക്ബർ റോഡിന് സമീപമുള്ള ഒരു സ്ഥലത്ത് പെട്ടെന്ന് ധർണ ആരംഭിച്ചതായി വിവരം ലഭിച്ചു.

രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളുടെ ഈ സംഘത്തിന്റെ സ്ഥാനവും ഗൗരവവും പരിഗണിച്ച്, കേന്ദ്ര സർക്കാർ എന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ ശ്രീ ഗോവിന്ദ് മോഹനെയും വ്യക്തിപരമായി സ്ഥലത്തേക്ക് അയച്ച് നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചു.ധർണ നടന്നുകൊണ്ടിരുന്ന സ്ഥലം പ്രതിഷേധങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളതല്ലെന്നും, അവിടെ പ്രതിഷേധം തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ധർണ അവസാനിപ്പിക്കണമെന്ന് ശ്രീ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു’ എന്നാണ് ജിതേന്ദ്ര സിം​ഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.നീറ്റ് (NEET) വിഷയവും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഉറപ്പ് നൽകിയാൽ ധർണ ഉടൻ അവസാനിപ്പിക്കാമെന്ന് ശ്രീ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

തുടർന്ന്, സർക്കാരിന്റെ ഉന്നത നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷം, നീറ്റ് വിഷയവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന ഉറപ്പ് രാഹുൽ ഗാന്ധിക്ക് നൽകി’യെന്നും ജിതേന്ദ്ര സിം​ഗ് വ്യക്തമാക്കുന്നുണ്ട്. ഈ ഉറപ്പ് അറിയിച്ചപ്പോൾ പാർലമെന്റിൽ ചർച്ച നടത്തുക മാത്രമല്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമുള്ള പുതിയ ആവശ്യം രാ​ഹുൽ ​ഗാന്ധി മുന്നോട്ടുവെച്ചുവെന്നും ജിതേന്ദ്ര സിം​ഗ് വെളിപ്പെടുത്തി. ഇപ്പോൾ തന്റെ ആവശ്യങ്ങൾ രണ്ടാണെന്നും—പാർലമെന്റിൽ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും—അദ്ദേഹം വ്യക്തമാക്കിയെന്നും ജിതേന്ദ്ര സിം​ഗ് എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന് മുമ്പ് അദ്ദേഹം ഉന്നയിച്ച ഏക ആവശ്യം പാർലമെന്റിൽ ചർച്ച നടത്തുക എന്നതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയെന്നായിരുന്നു രാ​ഹുൽ ​ഗാന്ധിയുടെ മറുപടിയെന്നും ജിതേന്ദ്ര സിം​ഗ് കുറിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...