ഷോപ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്/പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തീയതി നവംമ്പര്‍ 30-വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 468-2223169.
കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ട്രയല്‍ 23ന്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-2022 വര്‍ഷത്തെ 5, 6, 7, 8, 9, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തിലുള്ള കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 23ന് രാവിലെ 9.30 ന് സെലക്ഷന്‍ ട്രയല്‍ നടത്തും. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍.
5, 11 ക്ലാസിലേക്ക് പ്രവേശനത്തിനായി 2020-2021 അധ്യയന വര്‍ഷം 4, 10 ക്ലാസുകളില്‍ പഠിച്ചിരുന്നതും 2021-2022 അധ്യയന വര്‍ഷം 5, 11 ക്ലാസിലെ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുളളതുമായ കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 23ന് നിശ്ചിത സമയത്ത് എത്തിച്ചേരണം. 5, 6, 7 ക്ലാസുകളിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. (6, 7, 8, 9 ക്ലാസുകളിലേക്കുളള സെലക്ഷന്‍ നിലവിലെ ഒഴിവനുസരിച്ചായിരിക്കും). കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2381601.
വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 19 ന് (വെള്ളിയാഴ്ച) നടക്കും. സംസ്ഥാന അടിസ്ഥാനത്തിലുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04735 266671.
ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍ മൂന്നാം ഘട്ടം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ 2021-22 അധ്യയന വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിളേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് നടക്കും. ജനറല്‍, റിസര്‍വേഷന്‍ കാറ്റഗറിയിലുളളവര്‍ക്ക് സംസ്ഥാന അടിസ്ഥാനത്തിലുളള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ ആയിരിക്കും. ആര്‍ക്കിടെക്ച്വര്‍ കോഴ്‌സില്‍ 2 ഒഴിവ് (ജനറല്‍-1, ഈഴവ-1), മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 2 ഒഴിവ് (ജനറല്‍-1, ടി.എച്ച്.എസ്.എല്‍.സി -1), പോളിമെര്‍ ടെക്‌നോളജിയില്‍ 10 ഒഴിവ് (ജനറല്‍-4, വിശ്വകര്‍മ സമുദായത്തില്‍പെട്ടവര്‍-2, പട്ടികജാതി-4). പ്രവേശനം ലഭിക്കുന്നവരില്‍ ഫീസ് ആനുകൂല്യമുള്ളവര്‍ (വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെ) 1000 രൂപയും അല്ലാത്തവര്‍ 3780 രൂപയും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓഫീസില്‍ അടയ്‌ക്കേണ്ടതും പി.ടി.എ അലുമിനി രജിസ്‌ട്രേഷന്‍ തുടങ്ങിയവക്കായി 3500 രൂപ ക്യാഷായും അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 04734 231776.
തീറ്റപ്പുല്‍ സംസ്‌കരണം എന്ന വിഷയത്തില്‍ ഓണ്‍ ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ തീറ്റപ്പുല്‍ സംസ്‌കരണം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നവംബര്‍ 18 ന് രാവിലെ 11 മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന നടക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേദിവസം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 8075028868 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ്സെന്ററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം) എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം. കൂടാതെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ് ഫയര്‍ ആന്റ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, പ്രീപ്രൈമറി ടി.ടി.സി എന്നീ അഡ്വാന്‍സ്ഡ് കോഴ്സിലേക്കും അപേക്ഷിക്കാം.അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ്ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ടെന്‍ഡര്‍ ക്ഷണിച്ചു
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്ലാവ് പുനര്‍ ലേലം /ടെന്‍ഡര്‍ ചെയ്ത് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 04735-256577, 9539361856.