Sunday, May 11, 2025 5:40 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വ്യാജമദ്യനിയന്ത്രണ സമിതി ജില്ലാതല ജനകീയ സമിതി യോഗം
ജില്ലയിലെ വ്യാജമദ്യ നിയന്ത്രണത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനായി വ്യാജമദ്യനിയന്ത്രണ സമിതിയുടെ ജില്ലാതല ജനകീയ സമിതി യോഗം ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം 23ന് (ചൊവ്വ) രാവിലെ 10:30ന് ഓണ്‍ലൈനായി ചേരും.

ഐ.എച്ച്.ആര്‍.ഡി യില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് /ഇന്റര്‍വ്യൂവിനായി ഈ മാസം 24 ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്).വിശദ വിവരങ്ങള്‍ക്ക് www.cea.ac.in. ഫോണ്‍ : 0473 – 4231995.

ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ – മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുളള 55 പുതപ്പുകള്‍, 55 ബഡ് ഷീറ്റുകള്‍, സിംഗിള്‍ ബഡ് ഷീറ്റുകള്‍ (പില്ലോ കവര്‍ സഹിതം), 76 തോര്‍ത്തുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് വൈകുന്നേരം നാല് വരെ. ഫോണ്‍ : 0473 – 5227703.

ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുളള 180 പുതപ്പുകളും 200 തോര്‍ത്തുകളും വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് വൈകുന്നേരം നാലുവരെ. ക്വട്ടേഷനോടൊപ്പം സാമ്പിള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍ : 0473 – 5227703.

എം.ബി.എ ബിരുദധാരികളില്‍ നിന്ന് ഇന്റേണല്‍ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വ്യവസായ വികസന ഏരിയ /വ്യവസായ വികസന പ്ലോട്ട് എന്നിവയുടെ അടിസ്ഥാന സൗകര്യ പ്രശ്നം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നു മാസത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.ബി.എ. ബിരുദധാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ക്ക് കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് പൂരിപ്പിച്ച അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 10 വൈകിട്ട് 5 നകം കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2214639, 2212219

നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ല നെഹ്റു യുവകേന്ദ്ര 2021-2022 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. കോവിഡ് പ്രതിരോധം, ദുരന്തനിവാരണം, കായികം, ആരോഗ്യം, വിദ്യഭ്യാസം, തൊഴില്‍, സാമൂഹ്യം എന്നീ മേഖലകളില്‍ 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ ആറ്. ഫോണ്‍ : 7558892580, 0468-2962580.

സ്പോട്ട് അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വര്‍ഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. അഡ്മിഷന് താല്പര്യമുള്ളവര്‍ അതാതു ജില്ലകളിലെ മോഡല്‍ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം.
ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യണം. കെ.കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജ്, മാള (ഫോണ്‍ : 0480 – 2233240, 8547005080), മോഡല്‍ പോളിടെക്നിക് കോളേജ്, പൈനാവ് (ഫോണ്‍ : 0486 – 2232246, 8547005084), മോഡല്‍ പോളിടെക്നിക് കോളേജ്, മറ്റക്കര (ഫോണ്‍ : 0481 – 2542022, 8547005081) എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ (ഫോണ്‍ : 8547005085).

തെളിമ പദ്ധതിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്
റേഷന്‍ ക്യത്യമായി ലഭിക്കുന്നതിനും 100 ശതമാനം ആധാര്‍ സീഡിംഗ് പൂര്‍ത്തികരിക്കുന്നതിനും റേഷന്‍ കാര്‍ഡില്‍ വന്നിട്ടുളള തെറ്റുകള്‍ തിരുത്തുന്നതിനുമായി സിവില്‍ സപ്ലൈസ് വകുപ്പ് തെളിമ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേല്‍വിലാസം, കാര്‍ഡുടമയുമായുളള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താം. എല്‍.പി.ജി, വൈദ്യുതി കണക്ഷന്‍ എന്നിവയുടെ വിവരങ്ങള്‍ ചേര്‍ക്കാം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത അംഗങ്ങള്‍ക്ക് അതിനുളള അവസരവും ഉണ്ട്. റേഷന്‍ ഡിപ്പോകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ചും ഡിപ്പോയിലെ ലൈസന്‍സി/സെയില്‍മാന്‍ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അപേക്ഷകള്‍, ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വകുപ്പിനെ അറിയിക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുളള ബോക്സില്‍ ഡിസംബര്‍ 15 രെ അപേക്ഷകളും പരാതികളും നിക്ഷേപിക്കാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222612,2320509

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്ക

0
ന്യൂയോർക്ക് : പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന വമ്പൻ പ്രഖ്യാപനത്തിന് അമേരിക്കയും പ്രസിഡന്‍റ്...

ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും

0
ദോഹ : ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും,...

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി

0
കൊച്ചി : ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി...

ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

0
റിയാദ് : ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി....