ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക ഒഴിവുകള്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലേക്ക് 2021 – 22 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള തസ്തികയിലേക്ക് താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന് താഴെപ്പറയുന്ന തീയതികളിൽ ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്.

കാറ്റഗറി : അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ:- കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള BE / B.Tech ബിരുദത്തോടൊപ്പം  ME / M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. തീയതി 24..11..21 സമയം 10.30 am. കാറ്റഗറി : ഡെമോൺസ്‌ട്രേറ്റർ  / വർക്ക്ഷോപ്പ്  ഇൻസ്ട്രക്ടർ (CHM) :-  ഒന്നാം ക്ലാസ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ  മെയിന്റനൻസ് ഡിപ്ലോമ. തീയതി 24..11..21 സമയം 1.30 pm. കാറ്റഗറി : കമ്പ്യൂട്ടർ പ്രോഗ്രാമർ :-  PGDCA /B Sc കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസ് ബിരുദം. തീയതി 24..11..21 സമയം 1.30 pm. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ceconline.edu ഫോൺ നമ്പർ : 0479 – 2454125, 2451424, 2455125

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...