മുഷ്‌താഖ്‌ അലി ട്വന്റി 20 ; കേരളത്തെ തോൽപ്പിച്ച്‌ തമിഴ്‌നാട്‌ സെമിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനോട്‌ തോറ്റ്‌ കേരളം പുറത്ത്‌. കേരളത്തെ അഞ്ച്‌ വിക്കറ്റിന് തകര്‍ത്ത തമിഴ്‌നാട് സെമിയില്‍ പ്രവേശിച്ചു. 182 റണ്‍സ് പിന്തുടര്‍ന്ന തമിഴ്‌നാട് 3 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ഹരി നിഷാന്ത് (22 പന്തില്‍ 32), സായ് സുദര്‍ശന്‍ (31 പന്തില്‍ 46), വിജയ് ശങ്കര്‍ (26 പന്തില്‍ 33), സഞ്ജയ് യാദവ് (22 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്‌സുകളാണ് തമിഴ്‌നാടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഷാരൂഖ് ഖാന്‍ ഒമ്പത് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

കേരളത്തിനായി മനുകൃഷ്‌ണന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും വിഷ്‌ണു വിനോദും കേരളത്തിനായി അര്‍ധ സെഞ്ചുറി നേടി. രോഹന്‍ 43 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 65 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്‌ണു വിനോദാണ് കേരളത്തെ 181ല്‍ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...