Thursday, April 25, 2024 3:15 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്മെന്റ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ഹെല്‍ത്ത്കെയര്‍ ക്വാളിറ്റി മാനേജ്മെന്റ്, ഫിറ്റ്നെസ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, സംഗീത ഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എന്‍ജിനീയറിംഗ്, ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, ട്രെയിനേഴ്സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.ടി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരുവര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവുമാണ് പഠനകാലയളവ്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in / www. src.kerala.gov.in വെബ്സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭിക്കും. 18 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

എന്‍.എസ്ഡി.സി കോഴ്സുകള്‍:- നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍.എസ്.ഡി.സി) അംഗീകാരമുള്ള കോഴ്സുകളുടെ ലിസ്റ്റ് www.srcce.in വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം കോഴ്സുകള്‍ക്ക് എസ്.ആര്‍സി -എന്‍.എസ്.ഡി.സി) സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,നന്ദാവനം, വികാസ്ഭവന്‍ പി.ഒ,തിരുവനന്തപുരം – 695 033, ഫോണ്‍ : 0471 – 2325101, 2326101, 8281114464.

ഏഴാമത് സാമ്പത്തിക സെന്‍സസ് ; ഡി.എല്‍.സി.സി യോഗം ഏഴിന്
ഏഴാമത് സാമ്പത്തിക സെന്‍സസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഏകോപന സമിതിയുടെ (ഡി.എല്‍.സി.സി)യോഗം ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ന്റെ അധ്യക്ഷതയില്‍ ഓണ്‍ ലൈനായി ചേരും.

ആരോഗ്യജാഗ്രതാ യോഗം ആറിന്
ആരോഗ്യജാഗ്രതാ പകര്‍ച്ചവ്യാധി നിയന്ത്രണം യോഗം ഡിസംബര്‍ ആറിന് രാവിലെ 11.30 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.

എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരണം ; വിദഗ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ബാങ്കിംഗ്:-ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം (വിരമിച്ചവരെയും പരിഗണിക്കും). ജി.എസ്.ടി:- അംഗീകൃത ജി.എസ്.ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സും:-വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയിലും മറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം. ടെക്നോളജി:-ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലോ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായോ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. നിയമം:-അംഗീകൃത നിയമ ബിരുദം /കമ്പനി നിയമങ്ങളുമായി ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയം. എക്സ്പോര്‍ട്ട്:- എക്സ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്. ഡി.പി.ആര്‍ തയ്യാറാക്കല്‍:- സി.എ /ഡി.പി.ആര്‍ തയ്യാറാക്കുന്ന വ്യക്തികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2214639.

ശബരിമല തീര്‍ഥാടനം : സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് ജീവനക്കാരെ ആവശ്യമുണ്ട്
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ജീവനക്കാരെ ആവശ്യമുണ്ട്. 21.01.2022 വരെയാണ് നിയമന കാലാവധി. തെരഞ്ഞെടുപ്പിനായി താഴെപ്പറയുന്ന തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂ നടത്തും.

ഫാര്‍മസിസ്റ്റ് (4 ഒഴിവ്):- യോഗ്യത: ഡി.ഫാം /ബി.ഫാം പാസായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ ഒന്നു വരെ.
സ്റ്റാഫ് നേഴ്സ്( 28 ഒഴിവ്):- യോഗ്യത: ജി.എന്‍.എം. /ബി.എസ്.സി നേഴ്സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ.

താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതാത് ഇന്റര്‍വ്യൂ സമയത്ത് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2228220

കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസത്തിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ /ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021 – 22 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഡിസംബര്‍ 20. പ്രായപരിധി 30 വയസ്. കോഴ്സില്‍ പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്സിനോടൊപ്പം ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544958182, 8137969292.

വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി(വുമണ്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്മെന്റ്) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായിട്ടാണ് ഈ കോഴ്സ് വനിതകള്‍ക്ക് നല്‍കുന്നത്. അപേക്ഷിക്കേണ്ടവര്‍ കെ.ഐ.ഇ.ഡി വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 0484 – 2532890, 9846099295, 7012376994.

ട്യൂഷന്‍ ടീച്ചര്‍മാരെ അവശ്യമുണ്ട്
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2021 – 22 അധ്യയന വര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ പത്തനംതിട്ട നഗരസഭയില്‍ താമസിക്കുന്ന പ്രവര്‍ത്തി പരിചയമുള്ള ട്യൂഷന്‍ ടീച്ചര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യു.പി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ബി.എഡ് യോഗ്യതയുള്ള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അപേക്ഷയും ഡിസംബര്‍ 13 വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ : 9544788310, 8547630042.

പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍ /50 വയസു കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഈ മാസം 31 നകം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 31 ന് 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികളുടെ രണ്ടാംവര്‍ഷ ഓറിയന്റേഷന്‍ ക്ലാസ്
സ്‌കോള്‍ കേരള മുഖാന്തിരം ഹയര്‍ സെക്കന്‍ഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 2020-2022 ബാച്ചിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ ഈ മാസം 12, 19 തീയതികളില്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 – 2342960, 2342271.

പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത. എം.എസ്.ഡബ്ല്യൂ /എം.എസ്‌സി സൈക്കോളജി പാസ് ആയിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഡിസംബര്‍ ആറിന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കാം. ശമ്പളം 12000 + ടി.എ 900. അപേക്ഷകള്‍ അയക്കേണ്ടവിലാസം : പ്രോജക്റ്റ് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാപദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട, പിന്‍: 689645, ഫോണ്‍ : 0468 – 2325294 (ഓഫീസ്), 9747449865 (മോണിട്ടറിംഗ് ഇവാല്യുവേഷന്‍ ആന്റ് അക്കൗണ്ട്സ് ഓഫിസര്‍).

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
പത്തനംതിട്ട കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റിക്കൊണ്ടിരിക്കുന്ന എല്ലാവരും ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും അതോടൊപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പെന്‍ഷണറുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ഡിസംബര്‍ 30 നകം ഓഫീസില്‍ സമര്‍പ്പിക്കണം. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയയ്ക്കുന്നതിനുള്ള വിലാസം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട -689645.

പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍ /50 വയസു കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസര്‍ /ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഈ മാസം 31 ന് വൈകിട്ട് അഞ്ചിനകം ആധാര്‍ കാര്‍ഡ് പകര്‍പ്പ് സഹിതം ഓമല്ലൂര്‍ ഗാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2350237.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...