Tuesday, April 16, 2024 10:14 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

താലൂക്ക് വികസന സമിതിയോഗം ജനുവരി 6ന്
കോന്നി താലൂക്ക് വികസന സമിതിയുടെ ജനുവരി മാസത്തിലെ യോഗം ജനുവരി 6 രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍,ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍,താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍,വൈദ്യുതിബോര്‍ഡ്,വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിപണനത്തിന്
പ്രതിവര്‍ഷം 300 മുട്ടകളോളം ലഭ്യമാകുന്ന രണ്ടുമാസം പ്രായമായതും, എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നല്‍കിയിട്ടുള്ളതുമായ ബി.വി. 380 ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിപണനത്തിന് തയ്യാറായി.ആവശ്യമുള്ളവര്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8078572094.

കാലാവധി നീട്ടി
കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും കേരള ആട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ തീയതി നീട്ടി
കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടിയതായി പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
വിനോദ സഞ്ചാരവ വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ളവ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം ഓടുന്ന ഓരോ മാസവും വാഹനം ഓടുന്ന കിലോമീറ്ററിന് അനുസരിച്ചുള്ള തുക മാത്രമേ അനുവദിക്കുകയുള്ളു.ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘വിനോദസഞ്ചാരവകുപ്പ്, പത്തനംതിട്ട ജില്ലാഓഫീസ് ആവശ്യത്തിന് ടാക്സി ഓടുന്നതിനുളള ക്വട്ടേഷന്‍’എന്ന്് രേഖപ്പെടുത്തി ഡെപ്യുട്ടിഡയറക്ടര്‍, വിനോദ സഞ്ചാരവകുപ്പ്, ജില്ലാഓഫീസ്്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട, പിന്‍. 689645 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ക്വട്ടേഷനുകള്‍ എത്തിക്കണം.
വ്യക്തമായ മേല്‍വിലാസത്തോടുകൂടിയ (ഫോണ്‍നമ്പര്‍ സഹിതം) സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഈ മാസം 19 ന് ഉച്ചക്ക്ശേഷം രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരവകുപ്പ് ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ : 0468 – 2326409.

അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ സെന്ററിലേക്ക് ക്ലാര്‍ക്ക് കം കാഷ്യര്‍ തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം/ഏതെങ്കിലും വിഷയത്തിലുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍പരിജ്ഞാനവുമാണ് യോഗ്യത.താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ജനുവരി 10 ന് മുന്‍പായി ബയോഡേറ്റ മെയില്‍ ചെയ്യണം. ആധാര്‍നമ്പറും ഫോട്ടോയും ബയോഡേറ്റയില്‍ ഉണ്ടായിരിക്കണം.
ഫോണ്‍ :0469 – 2962228

മലയാലപ്പുഴ കൃഷി ഭവനില്‍ നിന്ന് മാതള നാരകം, കറിനാരകം തൈകള്‍ ലഭിക്കും
മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം 170 മാതളനാരകം തൈകളും 170 കറിനാരകം തൈകളും കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യ്തു തുടങ്ങിയെവന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ആരംഭിക്കുന്ന നെറ്റിപ്പട്ടം,എംബ്രോയിഡെറി,ആഭരണനിര്‍മ്മാണം എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു.18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ 0468 – 2270244,2270243

അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിലെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളില്‍നിന്നും സെന്റര്‍അഡ്മിനിസ്ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍ ) തസ്തികയിലേക്ക് കരാര്‍നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഒഴിവുകളുടെഎണ്ണം ഒന്ന്.പ്രായപരിധി 25-45. ഹോണറേറിയം – 22,000 രൂപ. എം.എസ്.ഡബ്ല്യൂ /നിയമബിരുദം അല്ലെങ്കില്‍ സൈക്കോളജി സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച പരിചയം (അഞ്ച് വര്‍ഷം) എന്നിവയാണ് യോഗ്യത. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ജനുവരി 15 (ശനിയാഴ്ച) വൈകുന്നേരം അഞ്ചിന് മുമ്പായി വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ്, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലൈന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0468 – 2329053.

കോവിഡ് ധനസഹായത്തിന് അപേക്ഷ നല്‍കണം
കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50000 രൂപ ധനസഹായത്തിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവര്‍ അക്ഷയകേന്ദ്രത്തിലോ വില്ലേജ് ഓഫീസിലോ ബന്ധപ്പെട്ട് എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം 6-ാം തീയതി മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ കുമ്പഴ – കളീയ്ക്കപ്പടി – പ്ലാവേലി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ 10 ഓഫീസ് കസേരകള്‍ തടിയില്‍ പണിഞ്ഞവ പ്ലാസ്റ്റിക് പൊട്ടിയ നിലയിലുളളത് പ്ലാസ്റ്റിക് കൊണ്ടുവന്ന് വരിഞ്ഞ് നല്‍കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 10 ന് ഉച്ചക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2325242.

ജില്ലാ ശിശു ക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 7 ന്
ജില്ലാ ശിശു ക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജനുവരി 7 ന് രാവിലെ 10.30 ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരും.

തീയതി നീട്ടി
2021-22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ ലൈനായി ksb.gov.in എന്ന് വെബ് സൈറ്റില്‍ അപേക്ഷിക്കുവാനുളള അവസാന തീയതി ജനുവരി 31 വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2961104.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) (മലയാളം മീഡിയം)(കാറ്റഗറി നം.660/12)തസ്തികയിലേക്ക് 26/06/2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 442/18/എസ്.എസ് കക നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക 05.08.2021 റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ; പരാതികള്‍ പരിഹരിക്കുന്നതിന് ഓംബുഡ്സ്മാന്‍ ഓഫീസ് നിലവില്‍ വന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ ഓംബുഡ്സ്മാന്‍ ഓഫീസ് നിലവില്‍ വന്നു. ഇപ്പോള്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ താല്കാലികഓഫീസിലാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. രാധാകൃഷ്ണക്കുറുപ്പിനെയാണ് ഓംബുഡ്സമാനായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കുമെല്ലാം തങ്ങളുടെ പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിനും, പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍, തൊഴില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പ്രവൃത്തികളുടെ ഗുണമേന്മ സംബന്ധിച്ച പരാതികള്‍ എന്നിവ ഓംബുഡ്സ്മാന് നല്‍കാം. പരാതികള്‍ ഓബുഡ്സ്മാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്), ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്,വളഞ്ഞവട്ടം പി.ഒ, തിരുവല്ല, 689104 എന്ന വിലാസത്തിലോ, ീായൗറാെമിുമേ@ഴാമശഹ.രീാ എന്ന ഇ – മെയില്‍ വിലാസത്തിലോ അയക്കാം. ജില്ലാ ജോയിന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നിലവിലുള്ള പരാതി പരിഹാര സംവിധാനം തുടരും. 18004257552 എന്ന ടോള്‍ഫ്രീ നമ്പറിലും ജോയിന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ക്ക് പരാതി നല്‍കാം. ഫോണ്‍ : 9447556949.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യലഹരിയില്‍ വാഹനമോടിക്കരുതെന്ന് ആവര്‍ത്തിച്ച് എംവിഡി

0
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിക്കരുതെന്ന് ആവര്‍ത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്. റോഡ് അപകടങ്ങളില്‍...

കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം : ബൃന്ദ കാരാട്ട്

0
കോഴിക്കോട് : വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ...

ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് സയ്യിദ് സാദിഖലി ശിഹാബ്...

0
പത്തനംതിട്ട: ജനാധിപത്യ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന്...

കനത്ത മഴ : യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ. യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു....