മുടങ്ങികിടന്നിരുന്ന കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മ്മാണം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്ഥലം വിട്ടുകിട്ടാത്തതിന്റെ പേരില്‍ മുടങ്ങികിടന്നിരുന്ന കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. കെ എസ് ആര്‍ ടി സി യാഡിനോടും ഓഫീസ് റൂമിനോടും ചേര്‍ന്ന സ്ഥലത്തെ മണ്ണ് നിരപ്പാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടൂര്‍ പ്രകാശ് എം എല്‍ എ ആയിരുന്ന കാലഘട്ടത്തില്‍ ഡിപ്പോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും കോന്നി നാരായണപുരം ചന്തയോട് ചേര്‍ന്ന് കിടന്നിരുന്ന ഭൂമി കെ എസ് ആര്‍ ടി സി യുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത് കിട്ടാത്തതിന്റെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു.

പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഭൂമി കെ എസ് ആര്‍ ടി സി യുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യതിന് ശേഷം നിര്‍മ്മാണം പുനഃരാരംഭിക്കുകയായിരുന്നു. 2.41 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. കോന്നി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം എന്‍ ഒ സി നല്‍കിയതോടെയാണ് ഈ ഭൂമി കോന്നി സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ കെ എസ് ആര്‍ ടി സി എംഡിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കോന്നി വില്ലേജ് ഓഫീസില്‍ കരമടച്ചത്.

2016ല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനമെടുത്തത്. ഭൂമി കെ എസ് ആര്‍ ടി സി യുടെ പേരില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട കളക്ട്രേറ്റില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എ,ജില്ലാ കളക്ടര്‍,കോന്നി പഞ്ചായത്ത് പ്രസിഡന്റ്,കെ എസ് ആര്‍ ടിസി – റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് യോഗം നടന്നിരുന്നു.

സ്ഥലം വിട്ടുനല്‍കുമ്പോള്‍ ഡിപ്പോയ്ക്കല്ലാതെ ഭാവിയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഭൂമി തിരിച്ചെടുക്കാനും പഞ്ചായത്തിന് അധികാരമുണ്ട്. കെ യു ജനീഷ് കുമാര്‍ എം എല്‍ എ യുടെ നിരന്തര ഇടപെടലും സ്ഥലം ഏറ്റെടുപ്പ് നടപടി പൂര്‍ത്തീകരിക്കുന്നതില്‍ ഉണ്ടായിരുന്നു. 2013 മുതല്‍ സ്ഥലം ഏറ്റെടുപ്പ് തടസപ്പെട്ടിരുന്നു. 1.45 കോടി തനത് ഫണ്ടില്‍ നിന്ന് യാര്‍ഡ് നിര്‍മ്മാണത്തിനായി അനുവദിക്കുകയും പ്രോജക്ട് മനേജ്മെന്റ് കണ്‍സള്‍ട്ടന്റായ എച്ച് എല്‍ എല്‍ ന് നിര്‍മ്മാണ ചുമതല നല്‍കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...