32.3 C
Pathanāmthitta
Saturday, April 30, 2022 1:02 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

തീയതി നീട്ടി
സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. 23 വയസിനും, 60 വയസിനും ഇടയില്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് അകം ബയോഡേറ്റ സഹിതം പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ എസ്.റ്റി പ്രൊമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി /അടിയ /പണിയ /മലമ്പണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതിയാവും. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം /പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായപരിധി 20 നും 35 നും മദ്ധ്യേ. എഴുത്തുപരീക്ഷയുടേയും, നേരിട്ടുള്ള അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. അതത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും.

അപേക്ഷ ഓണ്‍ലൈന്‍ വഴി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ച് വരെ ആണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍ : 04735 227703, 9496070349, 9496070336.

ടെന്‍ഡര്‍
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രൊജക്ടുകള്‍ സംബന്ധിച്ച ടെന്‍ഡര്‍ https://tender.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളളതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2350237.

കടപ്ര ഗ്രാമപഞ്ചായത്ത്: ഓംബുഡ്സ്മാന് പരാതികള്‍ സമര്‍പ്പിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്) ഓംബുഡ്സ്മാന്‍ ഈ മാസം 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കടപ്ര ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും, സംഘടനകള്‍ക്കും നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.

പ്രമാടം ഗ്രാമപഞ്ചായത്ത്: ഓംബുഡ്സ്മാന് പരാതികള്‍ സമര്‍പ്പിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്) ഓംബുഡ്സ്മാന്‍ ഈ മാസം 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രമാടം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും, പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും, സംഘടനകള്‍ക്കും നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാം.

വോട്ടര്‍ ബോധവല്‍ക്കരണ ഓണ്‍ലൈന്‍ മത്സരം
ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ വിവിധ ഇനങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണ ഓണ്‍ലൈന്‍ മത്സരം നടത്തും. മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യയുടെ https://ecisveep.nic.in/contest എന്ന വെബ്സൈറ്റില്‍ ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ മാര്‍ച്ച് 15 ന് മുന്‍പ് [email protected] എന്ന മെയില്‍ ഐഡിയില്‍ സമര്‍പ്പിക്കണം.

കോവിഡ് ബോധവല്‍ക്കരണ എക്സിബിഷനും മൈമും നടത്തി
പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം പത്തനംതിട്ട എന്‍എസ്എസ് ക്ലസ്റ്ററും, ജില്ലാ മെഡിക്കല്‍ ഓഫീസും( ആരോഗ്യം) ചേര്‍ന്ന് പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കോവിഡ് ബോധവല്‍ക്കരണത്തിനായി പോസ്റ്റര്‍ എക്സിബിഷനും, മൈമും സംഘടിപ്പിച്ചു. തുടരണം ജാഗ്രത ക്യാംപെയ്നിന്റെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു.
എന്‍എസ്എസ് പത്തനംതിട്ട ക്ലസ്റ്റര്‍ ലീഡര്‍ എന്‍. അനുരാഗ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി.ആര്‍, ഷൈലാഭായി, എന്‍.എസ്.എസ് പ്രതിനിധികളായ അനന്യ തെരേസ വര്‍ഗീസ്, റെന്ന എല്‍സ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മൈം അവതരിപ്പിക്കുകയും കടകളില്‍ ബോധവല്‍ക്കരണ സ്റ്റിക്കറുകള്‍ പതിപ്പിക്കുകയും മാസ്‌ക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

ശബരിമല മാസപൂജ: യോഗം
ശബരിമല കുംഭ മാസ പൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.

സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു-കൊച്ചി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ
വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
നടപ്പില്‍ വരുത്തി. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 500 രൂപ മാത്രം പിഴ അടച്ച്
സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാം.
പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ. സംഘങ്ങള്‍ക്ക് ഈ അവസരം പരമാവധി
പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍(ജനറല്‍)ഓഫീസുമായി

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular