ഉത്തര്‍പ്രദേശില്‍ പത്തുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പത്തുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാന്‍പൂര്‍ ജില്ലയില്‍ കൃഷിയിടത്തിലാണ് നഗ്നനായ നിലയില്‍ പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബാംഗങ്ങളെ ഒരേസമയം വേദനിപ്പിച്ചും ഞെട്ടിച്ചും കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. കുട്ടിയെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുട്ടിയുടെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തിട്ടുണ്ട്. രണ്ടാമത്തെ കണ്ണ് മൂന്ന് ഇഞ്ച് നീളമുള്ള ആണി കുത്തിയിറക്കിയ നിലയിലാണ്. ദേഹത്ത് സിഗററ്റ് കൊണ്ട് പൊള്ളിച്ച നിരവധി പാടുകളുണ്ട്. ദേഹത്ത് കാണുന്ന മുറിവേറ്റ പാടുകള്‍ മര്‍ദ്ദിച്ചതിന്റെ ലക്ഷണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഷൂസിട്ട് കാല് കൊണ്ട് ചവിട്ടി കുട്ടിയെ താഴെ വീഴ്ത്തിയതിന്റെ ലക്ഷണങ്ങള്‍ ദേഹത്ത് ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ നാട്ടുകാര്‍ നടുക്കത്തിലാണ്. കുട്ടികളുടെ സുരക്ഷ ഓര്‍ത്ത് പ്രദേശവാസികള്‍ ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു അക്രമികളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...