യുവതികള്‍ക്ക് ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ്
ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികള്‍ക്ക് സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പഠിക്കാന്‍ അവസരം. 216 മണിക്കൂര്‍ (ആറു മാസം) ദൈര്‍ഘ്യമുള്ള കോഴ്‌സ് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി നടത്തുന്ന ഈ കോഴ്‌സിന്റെ ഫീസിന് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. പഞ്ചായത്തു പരിധിയില്‍ താമസിക്കുന്ന ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രായ പരിധി – 26 വയസ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 6282326560, 9495999668. https://asapkerala.gov.in/course/graphic-designer/
നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാം
കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം. 15നും 29 വയസിനും ഇടയില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാ തല സ്‌ക്രീനിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിശ്ചിത വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സംസാരിക്കുന്ന മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 7558892580 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. ഭാഷ : ഇംഗ്ലീഷ് /ഹിന്ദി /മലയാളം. തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് ജില്ലാതല ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് ദേശീയ തലത്തിലും മത്സരിക്കാം. വീഡിയോ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 17 ന് വൈകുന്നേരം അഞ്ചു വരെ.
ക്വട്ടേഷന്‍
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്നും 2022-2023 അദ്ധ്യയന വര്‍ഷത്തെ വോള്യം 1, വോള്യം 2, വോള്യം 3 സ്‌ക്കൂള്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ വിവിധ സ്‌ക്കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ (ആവശ്യമുള്ള സമയത്ത്) ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് (1 മെട്രിക്ക് ടണ്‍, 1 മുതല്‍ 2 മെട്രിക്ക് ടണ്‍, 2 മുതല്‍ 3 മെട്രിക്ക് ടണ്‍, 3 മുതല്‍ 5 മെട്രിക്ക് ടണ്‍ ശേഷിയുള്ള വാഹനം അഭികാമ്യം) മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 19 ന് വൈകുന്നേരം നാലിനു മുന്‍പായി ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9744253733, 8590406291.
ക്വട്ടേഷന്‍
പുസ്തക വിതരണം നടത്തി കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയമുളള അംഗീകൃത പ്രസാധകര്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നും അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. ഫോണ്‍ : 9447107085.
സ്‌കോള്‍-കേരള – ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള മുഖേന 2021-23 ബാച്ചില്‍ ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേനെ രജിസ്റ്റര്‍ ചെയ്ത്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ് വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org മുഖേനെ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും അനുവദിച്ച പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങള്‍ മുഖേന അറിയാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 – 2342850.
ടെന്‍ഡര്‍
പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9961866938.
ദേശീയ ബാലചിത്രരചനാ മത്സരം ഫെബ്രുവരി 20 ന്
ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ബാലചിത്രരചനാ മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 20 ന് രാവിലെ 10 ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും. അഞ്ചു മുതല്‍ 9 വയസു വരെയുളള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വരെ വൈറ്റ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 5 മുതല്‍ 10 വരെ പ്രായപരിധിയിലുളളവരെ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ പ്രായപരിധിയിലുളളവരെ റെഡ് ഗ്രൂപ്പിലും ഉള്‍പ്പെടുത്തി. വിഷ്വല്‍ /ഓര്‍ത്തോപീഡിക്കലി/ ലോക്കോമോട്ടര്‍ ഭിന്നശേഷിയുളള കുട്ടികള്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കേഴ്വി വൈകല്യം ഉളളവര്‍ മിനിമം 40 ശതമാനം ഡെസിബല്‍ ഡിസബിലിറ്റി ആയിരിക്കണം. മെന്റലി റിട്ടാര്‍ഡഡ് ആയ കുട്ടിയുടെ ഐ.ക്യ 70 ല്‍ താഴെ ആയിരിക്കണം. ഇത് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്/ സൈക്യാട്രിസ്റ്റ് സര്‍ട്ടിഫൈ ചെയ്യണം. ചിത്രരചനയ്ക്കുളള പേപ്പര്‍ സമിതി നല്‍കും. രചനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരണം. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നുള്ള പ്രഥമ അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍ : 7736548349, 9400063953.
അവലോകന യോഗം 23ന്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതിയും 14-ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ തയാറാക്കല്‍ എന്നിവയുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരി 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി യോഗം ചേരും.