സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുള്ള പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡിയോടു കൂടി നടപ്പാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതി പ്രകാരം 600 രൂപയ്ക്ക് 10 താറാവുകളെ നല്‍കും. ആടുവളര്‍ത്തല്‍ പദ്ധതിയില്‍ രണ്ട് പെണ്ണാടുകളുടെ യൂണിറ്റിന് 10,000 രൂപ വരെ സബ്സിഡി നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 25 വരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിനും, വിശദവിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2270908.

ടെന്‍ഡര്‍
ജി.എച്ച്.എസ്.എസ് മാങ്കോടിലേക്ക് സയന്‍സ് ലബോറട്ടറി ഉപകരണങ്ങള്‍ നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ. ഫോണ്‍ : 9495829925.

ഒആര്‍സി സ്മാര്‍ട്ട് 40: ജില്ലാതല ത്രിദിന ക്യാമ്പിന് തുടക്കമായി
വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) നടത്തുന്ന സ്മാര്‍ട്ട് 40 ക്യാമ്പ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിത നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായുളള സ്മാര്‍ട്ട് 40 ക്യാമ്പ് ഫെബ്രുവരി 17 മുതല്‍ 19 വരെയാണ് നടത്തുന്നത്. കുട്ടികള്‍ നേരിടുന്ന സാമൂഹിക – മാനസിക – പഠന – വൈകാരിക വെല്ലുവിളികളെ മുന്‍കൂട്ടി കണ്ടെത്തി അവരെ സ്മാര്‍ട്ട് ആക്കാന്‍ ഈ ക്യാമ്പിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പിടിഎ പ്രസിഡന്റ് സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഷറഫ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സുകുമാരന്‍, ഒആര്‍സി പ്രോജക്ട് അസിസ്റ്റന്റ് അഷിത ജെ നായര്‍, ഒആര്‍സി നോഡല്‍ ടീച്ചര്‍ സന്തോഷ് റാണി എന്നിവര്‍ സംസാരിച്ചു. പരിശീലനം നയിക്കുന്നത് ഒആര്‍സി പരിശീലകരായ വിനോദ് മുളമ്പുഴ, ലിബിന്‍ കുഞ്ഞുമോന്‍, ഉമാദേവി, ഡോ. ഉദയചന്ദ്രന്‍ തമ്പി എന്നിവരാണ്.

ഗ്രാമസഭ
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് ഫെബ്രുവരി 18ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരുന്ന ഗ്രാമസഭ യോഗത്തില്‍ എല്ലാ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മീറ്റിംഗ് ലിങ്ക് : meet.google.com/wfr-wcwq-meg.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...