കെഎസ്ഇബിയിലെ തർക്കം പരിഹരിക്കാൻ ഫോർമുലയായെന്ന് വൈദ്യുതി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബിയിലെ തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുലയായെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി. എകെജി സെന്ററില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുയായിരുന്നു മന്ത്രി. ചര്‍ച്ച പോസീറ്റിവായിരുന്നുവെന്നും സമരസമിതിയുമായി നാളെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിനെ മാറ്റാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് എകെജി സെന്ററിലെ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഇടത് യൂണിയനുകള്‍ സമരമവസാനിപ്പിക്കാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. നീതിയുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് താന്‍ എന്നും ചെയര്‍മാന്‍ തെറ്റായി എന്തെങ്കിലും ചെയ്തതായി അറിയില്ലെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.

എല്ലാ പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്നും ജീവനക്കാര്‍ക്ക് ചില ആശങ്കയുണ്ടെന്നും അതൊക്കെ വൈകാതെ പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പ്രതികരിച്ചു. കരാറുകള്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം.മണി രംഗത്ത് എത്തി. ഹൈഡല്‍ ടൂറിസത്തിന് ഭൂമി നല്‍കിയത് നിയമാനുസൃതമായിട്ടാണെന്നും രാജക്കാട് സൊസൈറ്റിക്ക് നല്‍കിയതും നിയമപ്രകാരമാണെന്നും മണി പറഞ്ഞു.

കെഎസ്ഇബി ചെയര്‍മാന്‍ തുടരണമോയെന്ന് വൈദ്യുതമന്ത്രിയോട് ചോദിക്കൂവെന്നും അശോക് സെക്രട്ടറിയായിരുന്നപ്പോഴാണ് പാട്ടക്കരാറില്‍ ഭൂമി നല്‍കിയതെന്നും എം.എം.മണി പറഞ്ഞു. സ്ഥലം പാട്ടത്തിന് നല്‍കുന്നതില്‍ ബോര്‍ഡാണ് എല്ലാ തീരുമാനവും എടുത്തത്. നിയമപ്രകാരമാണ് എല്ലാം ചെയ്തത്. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ക്രമക്കേട് നടന്നുവെന്നും ആര്യാടന്‍ വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ മകനും ചേര്‍ന്ന് സ്വന്തക്കാര്‍ക്കും ബന്ധുകള്‍ക്കും ഭൂമി പാട്ടത്തിന് നല്‍കിയതിന് തെളിവുണ്ടെന്നും എം.എം.മണി പറഞ്ഞു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു തന്റെ നിലപാട്. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതുമാണ്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ എന്തു സംഭവിച്ചു എന്നറിയില്ല. വൈദ്യുത ഭവന്‍ ആസ്ഥാനത്തിന് എസ്.ഐ.എസ്.എഫ് സുരക്ഷ ആവശ്യമില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ഒന്നും പേടിക്കാനില്ലെന്നും അവര്‍ക്ക് സുരക്ഷയുടെ ആവശ്യമില്ലെന്നും മണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...