അംശദായം അടയ്ക്കാന്‍ അവസരം
പത്രപ്രവര്‍ത്തക /പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി ഓണ്‍ലൈനിലേക്ക് മാറിയ കാലയളവില്‍ സോഫ്ട് വെയറിലെ സാങ്കേതിക പ്രശ്‌നം കാരണം മുടക്കം നേരിട്ടവര്‍ക്ക് അംശദായം ഓണ്‍ലൈനായി അടയ്ക്കാന്‍ ഫെബ്രുവരി 28 വരെ അവസരം. 2021 ഒക്ടോബര്‍ മുതല്‍ സ്വീകരിക്കേണ്ട അംശദായം ഓണ്‍ലൈനായി അടയ്ക്കാനാണ് അനുമതി. ഇക്കാലയളവിലെ പിഴ ഒഴിവാക്കിയിട്ടുണ്ട്. 2021 ഏപ്രിലിന് മുന്‍പ് അംഗത്വം റദ്ദായവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. കൂടുതല്‍ വിവരത്തിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222657.
ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ജില്ലാ ടെലിഫോണ്‍ ഡയറക്ടറി പ്രിന്റ് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡമ്മി 1/12 സൈസ്, 80 പേജ് + കവര്‍, മള്‍ട്ടി കളര്‍, കവര്‍ 4 പേജ്(300 ജിഎസ്എം ആര്‍ട്ട് പേപ്പര്‍, ലാമിനേഷന്‍), ഇന്നര്‍ പേജ് 80(18.6 പേപ്പര്‍), പെര്‍ഫെക്ട് ബൈന്‍ഡിംഗ്, കോപ്പി – 3000 എണ്ണം. ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചിന് അകം കളക്ടറേറ്റ് ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ : 0468 – 2222657.
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 26ന് രാവിലെ 11 ന് കോട്ടയം സിവില്‍ സ്റ്റേഷനിലെ ഒന്നാം നിലയിലുളള ഐ ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്ലസ്ടു പാസായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍സിവിറ്റി /എസ്‌സിവിറ്റി /കെജി ടിഇ (ലോവര്‍) സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ നേടിയ ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റാണ് വിദ്യാഭ്യാസയോഗ്യത. 2022 ഫെബ്രുവരി 19 ന് പ്രായം 20 നും 30 നും മധ്യേയായിരിക്കണം. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. 2022 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. മാസം 15000 രൂപ പ്രതിഫലം നല്‍കും. തിരഞ്ഞെടുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും അഭിമുഖവും ഉണ്ടായിരിക്കും. താല്‍പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 10.30ന് പേര്, ജനനത്തീയതി, വിലാസം, വിദ്യാഭ്യാസയോഗ്യത, സ്വന്തം കാമറയുടെ വിശദവിവരം, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി സ്വയംസാക്ഷ്യപ്പെടുത്തിയ അപേക്ഷയും കാമറയും, യോഗ്യതാരേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും അസലും പകര്‍പ്പും, ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്എച്ച്ഒയുടെ സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 6/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പ്പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.
ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 2022 ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാം.
































