കോട്ടയം : എംജി സര്‍വകലാശാല കൈക്കൂലി വിവാദത്തില്‍ എംബിഎ സെക്ഷന്‍ ഓഫീസര്‍ ഐ.സാജന് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് റജിസ്ട്രാര്‍ മുഹമ്മദിനോട് വിശദീകരണം തേടി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ എല്‍സി പിടിയിലായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ കോട്ടയം വിജിലന്‍സ് സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ എല്‍സിയെ എംജി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എംജി സർവകലാശാല കൈക്കൂലി : എംബിഎ സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ
RECENT NEWS
Advertisment




























