സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി ജില്ലാ തല ജോബ് ഫെയര്‍ മാര്‍ച്ച് ഒന്‍പതിന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടത്തും. താല്പര്യമുള്ള ട്രെയിനികള്‍ക്കും കമ്പനികള്‍ക്കും www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0468 – 2258710.

ജോലിസമയം പുന:ക്രമീകരിച്ചു
പകല്‍ താപനില ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. ഉത്തരവില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചട്ട ലംഘനം അറിയിക്കാം. ഫോണ്‍ : 0468 – 2222234, 8547655259.

വാക്ക് ഇന്‍ ഇന്റര്‍വ്യു
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2,3 തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 8നും 9.30 നും ഇടയില്‍ രജിസ് ട്രേഷന്‍ നടത്തണം. ഫോണ്‍ : 0468 – 2256000, വെബ് സൈറ്റ് : www.chenneerkara.kvs.ac.in

അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ യുവകേരളം പ്രോജക്ടിലേക്ക് ലോജിസ്റ്റിക് വെയര്‍ഹൗസ് പിക്കര്‍ എന്ന സൗജന്യകോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി മൂന്ന് മാസം. ടിഎ, പ്ലേസ്‌മെന്റ്, സ്റ്റൈഫന്‍ഡ് എന്നിവ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്എസ്എല്‍സി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്ബുക്ക് , രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ട് അപേക്ഷിക്കുക. ഫോണ്‍. 7356266333, 7356277111.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...