Sunday, July 6, 2025 4:22 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല, സോണല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ നടക്കും. 2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. ബാസ്‌കറ്റ് ബോള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്‌ലിംങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാഡമികളിലേക്ക് മാത്രം), ഹാന്‍ഡ് ബോള്‍ (പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍, പ്ലസ് വണ്‍ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക. സെലക്ഷന്‍ സമയക്രമം: മാര്‍ച്ച് 2, 3 തീയതികളില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികള്‍ക്കായി 4, 5 തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്കായി 7, 8 തീയതികളില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ക്കായി 9, 10 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക് 11, 12 തീയതികളില്‍ കോട്ടയം പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തും.

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും. സെലക്ഷന്‍ സമയക്രമം :-
മാര്‍ച്ച് 2 ന് തിരുവനന്തപുരം ജില്ലയിലെ കുട്ടികള്‍ക്കായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്കായി 3 ന് കൊല്ലം എസ്.എന്‍ കോളേജിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികള്‍ക്ക് 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും നടത്തും. കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികള്‍ക്ക് 5 ന് കോട്ടയം പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കുട്ടികള്‍ക്ക് 7 ന് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലും മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് 8 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും നടത്തും. കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്ക് 9 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും വയനാട് ജില്ലകളിലെ കുട്ടികള്‍ക്ക് 11 ന് വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും കണ്ണൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് 12 ന് കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തിലും കാസര്‍ഗോഡ് ജില്ലയിലെ കുട്ടികള്‍ക്ക് 14 ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും നടത്തും.

ഗതാഗത നിയന്ത്രണം
ഓമല്ലൂര്‍ കൊടുന്തറ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ റോഡില്‍ കൂടിയുളള ഗതാഗതം ഫെബ്രുവരി 28 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യ പരിശീലനം
സാംസ്‌ക്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ സൗജന്യമായി പ്രായഭേദമന്യേ പഠിതാക്കള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പരിധിയില്‍ നിന്നുള്ളവര്‍ക്ക് പടയണി, വഞ്ചിപ്പാട്ട്, ചിത്രരചന എന്നീ കലാവിഷയങ്ങളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. താത്പ്പര്യമുള്ളവര്‍ ഇലന്തൂര്‍ ബ്ലോക്കില്‍ മാര്‍ച്ച് അഞ്ചിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. മേല്‍ വിലാസം : ഉല്ലാസ് യു, ജില്ലാ കോ – ഓര്‍ഡിനേറ്റര്‍, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി. ഫോണ്‍ : 9526823198, 8086625051.

ഗതാഗത നിയന്ത്രണം
കുഴിക്കാല – മെഴുവേലി റോഡിലെ കലുങ്ക് നിര്‍മാണത്തിന്റെ ഭാഗമായി ഈ റോഡില്‍ കൂടിയുളള ഗതാഗതം ഫെബ്രുവരി 28 മുതല്‍ രണ്ട് മാസത്തേക്ക് പൂര്‍ണമായി നിയന്ത്രിച്ചു. കുഴിക്കാല നിന്നും മെഴുവേലി പോകേണ്ട വാഹനങ്ങള്‍ കുഴിക്കാല – മാര്‍ത്തോമ ചര്‍ച്ചിന് മുന്‍പിലുളള കിടങ്ങന്നൂര്‍-കുഴിക്കല റോഡ് വഴി വന്ന് മെഴുവേലി ഓര്‍ത്തഡോക്സ് പളളിക്ക് മുമ്പായി ഇടത്തേക്ക് തിരിഞ്ഞ് മെഴുവേലിയിലേക്കും തിരിച്ചു പോകണമെന്നും പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
മാര്‍ച്ചില്‍ നടക്കുന്ന എഐടിടി വാര്‍ഷിക പ്രാക്ടിക്കല്‍, എഞ്ചിനീയറിംഗ് ഡ്രോയിംഗ് സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന ആഗസ്റ്റ് 2018-19 (ഒരു വര്‍ഷം), 2018-20 (ഒന്നും രണ്ടും വര്‍ഷം) 2019-20(ഒരു വര്‍ഷം), 2019-21 (ഒരു വര്‍ഷം) പരിശീലന വര്‍ഷം പ്രവേശനം നേടിയ ട്രെയിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ 0230- ലേബര്‍ ആന്റ് എംപ്ലോയ്മെന്റ്-00-800-അദര്‍ റെസീപ്റ്റസ് -88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ നിന്ന് 170 രൂപ ഫീസ് ഒടുക്കിയതിന്റെ അസല്‍ ചെലാനോടൊപ്പം ഈ മാസം 28 ന് അഞ്ചിന് മുന്‍പായി പ്രിന്‍സിപ്പല്‍ മുന്‍പാകെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഗ്രന്ഥശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രന്ഥശാല സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 15 ഗ്രന്ഥശാലകള്‍ക്ക് മൈക്ക്സെറ്റും, 15 ഗ്രന്ഥശാലകള്‍ക്ക് ടെലിവിഷനും നല്‍കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റോഷന്‍ ജേക്കബ്, അഡ്വ. ആര്‍.ബി.രാജീവ്്കുമാര്‍, കുഞ്ഞന്നാമ്മകുഞ്ഞ്, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എ.പി സന്തോഷ്, പി.ബി ബാബു, വിജയകുമാര്‍, എം.മഞ്ജു, ബി.സുജ, എസ്.മഞ്ജു, ടി.സരസ്വതി, വിമലമധു ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു.

നാഷണല്‍ ട്രസ്റ്റ് ഹിയറിഗ് : 35 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു
നാഷണല്‍ ട്രസ്റ്റ് ഹിയറിംഗില്‍ 35 പേര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ച് ഉത്തരവായി. കോവിഡ് പശ്ചാത്തലം കഴിഞ്ഞതിനു ശേഷം നേരിട്ടുള്ള ഹിയറിംഗ് നടത്താമെന്നും ഭിന്നശേഷിക്കാര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീടിന് മുന്‍ഗണന ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വസ്തു സംബന്ധമായ വാദങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും ഹിയറിങ്ങില്‍ തീരുമാനിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ കണ്‍വീനര്‍ കെ.പി രമേശ്, ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വസന്തകുമാരി, കെ.എം കുര്യന്‍, അഡ്വ.പി.എസ് മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ.ജി. റെജി ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ചെയർമാൻ

0
പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ...

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...