സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 513/2019) തസ്തികയിലേക്ക് 09.11.2021 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 390/2021/ എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഉദ്യോഗാര്‍ഥികളെയെല്ലാം നിയമന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് 28.02.2022 തീയതില്‍ റാങ്ക് പട്ടിക നിശേഷമായതിനാല്‍ ഈ തീയതി പ്രാബല്യത്തില്‍ റാങ്ക് പട്ടിക റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

കായിക വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ്.സി, എസ്.ടി മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 14 ന് രാവിലെ 9.30 ന് പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെലക്ഷനില്‍ പങ്കെടുക്കാം. അഞ്ചാം ക്ലാസിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റ് അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യവും ഉണ്ട്. ഫോണ്‍ : 0471 – 2381601, 7012831236.

ക്ലര്‍ക്ക് ഒഴിവ്
പളളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് ഒരു ക്ലര്‍ക്കിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11. ഫോണ്‍ : 0473 – 4288621.

ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിറ്റിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 14 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി ഇവയിലേതെങ്കിലും ആണ് യോഗ്യത.

ജോബ് ഫെയര്‍ മാര്‍ച്ച് 9ന്
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലാ തല ജോബ് ഫെയര്‍ മാര്‍ച്ച് 9 ന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി കമ്പനികള്‍ ഈ ജോബ്‌ഫെയറില്‍ പങ്കെടുക്കും. ജോബ്‌ഫെയറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ട്രെയിനികള്‍ www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇന്നു രാവിലെ ഒന്‍പതിന് ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ എത്തിച്ചേരണം. സ്പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ : 0468 – 2258710.

കെട്ടിട നികുതി ഇളവ്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്ത ഭടന്മാര്‍ /ഭാര്യമാര്‍ /വിധവകള്‍ ഈ മാസം 31 നകം അപേക്ഷയും ബന്ധപ്പെട്ട രേഖകളും, സത്യവാങ്മൂലം എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4228498.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...