പോ​ലീ​സി​നെ​തി​രെ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി​ : പോ​ലീ​സി​നെ​തി​രെ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ. അ​യ​ല്‍​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് ജീ​പ്പി​ല്‍ വെച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഞാ​യ​റ​യ്ക്ക​ല്‍ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും എ​തി​ര്‍​ത്ത​പ്പോ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി യു​വ​തി ആ​രോ​പി​ച്ചു. 2020ലാ​ണ് അ​യ​ല്‍​വാ​സി​ക​ളു​മാ​യു​ള്ള ത​ര്‍​ക്കം ആ​രം​ഭി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യു​ടെ മ​രു​മ​ക​ള്‍​ക്ക് നേ​രെ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി​യ​ത് വീ​ട്ട​മ്മ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മ​റ്റൊ​രു യു​വാ​വ് വീ​ട്ട​മ്മ​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ല്‍ നി​ന്ന് അ​തി​ക്ര​മം നേ​രി​ട്ട​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം അ​യ​ല്‍​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​ണി​ച്ച്‌ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍ വെ​ച്ച്‌ പോ​ലീ​സു​കാ​ര്‍ ത​ന്നെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ക​നെ​യും അ​സ​ഭ്യം പ​റ​ഞ്ഞു. പോ​ലീ​സു​കാ​ര്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...