യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഗവൺമെൻറ് ഇടപെടണം ; പ്രവാസി കേരളാകോൺഗ്രസ് (എം) സ്വിറ്റ്സർലന്റ

For full experience, Download our mobile application:
Get it on Google Play

സൂറിച്ച് : യുദ്ധം അവസാനിപ്പിക്കുവാൻ ഇന്ത്യ ഗവൺമെൻറ് ഇടപെടണമെന്ന് പ്രവാസി കേരളാകോൺഗ്രസ് (എം) സ്വിറ്റ്സർലന്റ ഘടകം അഭ്യർത്ഥിച്ചു. യുദ്ധം അത് ആര് ചെയ്താലും നഷ്ടങ്ങളുടെ ചരിത്രം മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. ഇപ്പോൾ നടക്കുന്ന ഉക്രെയിൻ യുദ്ധവും മറിച്ചല്ല. എത്രയോ മനുഷ്യരാണ് അകപ്പെട്ടു പോയത്. യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ക്രീയാത്മകമായ ഇടപെടലുകൾ ഇൻഡ്യാ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് പ്രവാസികേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലന്റ ഘടകം പ്രസിഡന്റ് ജെയിംസ് തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പയസ് പാലാത്രകടവിൽ ,അഡ്വ. ജോജോ വിച്ചാട്ട് , തോമസ് നാഗരൂർ, ജിനു കെളങ്ങര, ജസ്വിൻ പുതുമന , ആൽബി ഇരുവേലിക്കുന്നേൽ, ബോബൻ പള്ളിവാതുക്കൽ , ജോസ് പെരും പള്ളിൽ , ടോം കൂട്ടിയാനിയിൽ , ജിജി മാധവത്ത് , ജിജി പാലത്താനം , ടോണി ഐക്കരേട്ട്, ജോണി കാശാംകാട്ടിൽ, ജോസ് പുതിയിടം , മാത്യു ആവിമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.

യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിൽകൂടി സ്വിറ്റ്സർലന്റിലെ ജനങ്ങളായ ഞങ്ങളും ഭയത്തിൽ തന്നെയാണ് കഴിയുന്നത്. യുദ്ധം ഇനിയും നീണ്ടു നിന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങളുടെ രാജ്യത്തും ഉണ്ടാകും. അത് മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ക്രീയാത്മകമായ ഇടപെടലുകൾ ഇന്ത്യ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്ന് പ്രവാസികേരളാ കോൺഗ്രസ് (എം..) സ്വിറ്റ്സർലന്റ ഘടകം ആവശ്യപ്പെടുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....