ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തിൽ ഒരാൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ട് ; കെ.കെ ശൈലജ ടീച്ചർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തില്‍ ഒരാള്‍ തുറന്ന് പറഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് മുന്‍ മന്ത്രിയും എം.എല്‍. എയുമായ കെ കെ ശൈലജ. പ്രതിസന്ധികളെ അതിജീവിക്കുക എന്നത് പൂര്‍ണ്ണമായും സന്തോഷമുള്ള കാര്യമാണ്. അതിക്രമത്തിന് ഇരയായൊരാള്‍ അതിനെ മറികടക്കുക എന്നത് വലിയ കാര്യമാണെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

സിനിമ മേഖലയില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടന മുന്നിട്ടിറങ്ങണം. അഹിതമായൊരു നോട്ടമുണ്ടായാല്‍ പോലും സ്ത്രീകള്‍ തുറന്നു പറയണം. വര്‍ഷങ്ങള്‍ക്ക് ശേഷമല്ല പറയേണ്ടത്. സിനിമ മേഖലയില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ വേണം. പരാതി പറയാന്‍ സ്ത്രീകളും കേള്‍ക്കാന്‍ സംഘടനയും തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വാഭാവികമായും കുടുംബത്തില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അത് നിറവേറ്റുന്നതിന് ഒപ്പം അവളുടെ ഇഷ്ടങ്ങളും തുടര്‍ന്നു കൊണ്ട് പോകാന്‍ കഴിയണം. മഞ്ജു വാര്യര്‍ തിരിച്ചു വന്നതില്‍ തനിക്കു വലിയ സന്തോഷം ഉണ്ട്. താന്‍ അത് മഞ്ജുവാര്യരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

സ്ത്രീ രണ്ടാം തരമാണെന്ന ചിന്ത ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. സ്ത്രീകള്‍ തന്നെയാണ് അത്‌ തിരുത്തേണ്ടത്. സ്ത്രീകള്‍ക്കിടയിലെ അസമത്വം ഉത്തരേന്ത്യയില്‍ ഇപ്പോഴും ഇത് തുടരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ട്. ആദ്യകാലത്ത് വലിയ യാതനകള്‍ നേരിടേണ്ടി വന്ന സ്ത്രീ സമൂഹം ആയിരുന്നു കേരളത്തിലത്തിലേതും. എന്നാല്‍ പിന്നീട് ഇതിന് വലിയ മാറ്റങ്ങള്‍ വന്നു. ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഫലമായി ഉണ്ടായതാണെന്നും അവര്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ താര സംഘടനയായ അമ്മ ഇപ്പോഴും നിരുപാധികമായ പിന്തുണ നടിക്ക് പ്രഖ്യാപിച്ചിട്ടില്ല. അപ്പോഴാണ് അമ്മയുടെ വനിതാ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ഷൈലജ ടീച്ചര്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പരസ്യമായി വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....