സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ യോഗം 10ന്
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനും 14 -ാം പദ്ധതിയുടെ രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ഇന്ന് (10) ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും സെക്രട്ടറിമാരുമായും സംവദിക്കും.

അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട ജില്ലാതല വിതരണോദ്ഘാടനം
സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അംഗസമാശ്വാസനിധി ധനസഹായം രണ്ടാംഘട്ട ജില്ലാതല വിതരണോദ്ഘാടനം 10ന് രാവിലെ 10ന് കേരള ബാങ്ക് പത്തനംതിട്ട ക്രെഡിറ്റ് പ്രോസസിംഗ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സഹകരണ അംഗസമാശ്വാസ പദ്ധതി പ്രകാരം സഹകരണസംഘം അംഗങ്ങളായ ഗുരുതര രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെട്ട് കിടപ്പു രോഗികളായവര്‍ക്കും മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വായ്പകള്‍ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഈ തുക അംഗ സമാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 27 സഹകരണ സംഘങ്ങളിലെ 640 അംഗങ്ങള്‍ക്കായി 1,25,70,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. താലൂക്ക്, വിതരണം ചെയ്യുന്ന തുക എന്ന ക്രമത്തില്‍: അടൂര്‍ – 51,80,000 രൂപ, കോന്നി- 5,90,000 രൂപ, തിരുവല്ല- 28,70000 രൂപ, റാന്നി- 3010000 രൂപ, മല്ലപ്പള്ളി- 9,20,000 രൂപ. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ 62 സഹകരണ സംഘങ്ങളിലെ 1021 അംഗങ്ങള്‍ക്ക് 2,08,90000 രൂപ 2021 വര്‍ഷം വിതരണം ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍ കുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ജെ. അജയകുമാര്‍, പി.ജി. ഗോപകുമാര്‍, കേരള ബാങ്ക് ഭരണസമിതി അംഗം എസ്. നിര്‍മലാദേവി, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.ജി. പ്രമീള, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ഷാജി. ജെ. ജോണ്‍, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) എം.ജി. രാമദാസ്, വിവിധ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാരായ പി.ബി. ഹര്‍ഷകുമാര്‍, പി.ആര്‍ പ്രസാദ്, ജെറി ഈശോ ഉമ്മന്‍, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം 10ന്
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം ഇന്ന് (10) ഉച്ചകഴിഞ്ഞ് മൂന്നിന് തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ വനം, വന്യജീവീ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോര്‍മെട്രി, എലിമുള്ളും പ്ലാക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാവനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന നൂറു ദിന കര്‍മ പരിപാടിയിലൊന്നാണിത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം 10ന്
ശബരിമല പൂങ്കാവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ മന്ദിരത്തിന്റെയും ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം 10ന് വൈകിട്ട് 4.30ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലാപ് ടോപ്പ് വിതരണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കളില്‍ 2021-22 വര്‍ഷം എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.എസ.്സി എം.എല്‍.റ്റി, ബി.ഫാം, ബി.എസ്.സി നഴ്സിംഗ് എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് അപേക്ഷ തിരുവല്ല കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഈ മാസം 15 ന് അകം ഓഫീസില്‍ ഹാജരാക്കണം. കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളിലൂടെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് കത്ത് ഹാജരാക്കണം. ഫോണ്‍ : 0469 – 2603074.

ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ lc.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഇന്‍ഷുറന്‍സിനായി പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2022 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് (01/04/2022 മുതല്‍ 31/12/2022 വരെ) പുതിയതായി തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി ഇതുവരെ പ്രൊപ്പോസല്‍ ഫോറം ഹാജരാക്കാത്തവര്‍ ഈ മാസം 19 ന് മുന്‍പായി പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ചു കറ്റോടുള്ള ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0469 – 2603074.

സ്‌കോള്‍-കേരള പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ – കേരള മുഖേന 2021-23 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങേണ്ടതും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാവിജ്ഞാപനം അനുസരിച്ച്, ബന്ധപ്പെട്ട പരീക്ഷകേന്ദ്രത്തില്‍ പ്ലസ് വണ്‍പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതും ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതുമാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 – 2342950, 2342271, 2342369.

സ്‌കോള്‍ കേരള ഡി.സി.എ ആറാംബാച്ച് പരീക്ഷ മെയ് 16ന് ആരംഭിക്കും
സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് ആറാംബാച്ചിന്റെ പൊതുപരീക്ഷ മെയ് 16-ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് 16 മുതല്‍ 19 വരെയും, തിയറിപരീക്ഷ മെയ് 23 മുതല്‍ 27 വരെയും അതത് പഠനകേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ മാര്‍ച്ച് 18 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 18 മുതല്‍ 23 വരെ സ്‌കോള്‍ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓണ്‍ലൈനായോ, വെബ്സൈറ്റില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേന ഓഫ്ലൈനായോ ഒടുക്കാം. 700 രൂപയാണ് ആകെ പരീക്ഷാഫീസ്. ഫീസ് ഒടുക്കാനായി സ്‌കോള്‍കേരളയുടെ വെബ്സൈറ്റില്‍, ഡിസിഎ എക്സാം രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം പേമെന്റ്മോഡ് തെരഞ്ഞെടുത്ത് തുക ഒടുക്കാം. സ്‌കോള്‍ കേരള വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓണ്‍ലൈന്‍ രസീത് അസല്‍ പോസ്റ്റ്ഓഫീസ് ചെലാന്‍, സ്‌കോള്‍കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഡി.സി.എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ണമായോ ഏതെങ്കിലും വിഷയങ്ങള്‍മാത്രമോ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും, ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മെയിലെ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ സ്‌കോള്‍ കേരള വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനില്‍നിന്നും ലഭിക്കും. ഫോണ്‍ : 0471 – 2342950, 2342271.

തൊഴില്‍ അധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ്ടു പാസായവര്‍ക്കായി ആറുമാസം ദൈര്‍ഘ്യമുള്ള ഡി.സി.എ(എസ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷിക്കാം. എസ്.സി /എസ്.റ്റി /ഒ.ഇ.സി കുട്ടികള്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

യുജിസി നെറ്റ് കോച്ചിംഗ്
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ യുജിസി നെറ്റ്കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. കോമേഴ്സ് – പേപ്പര്‍ രണ്ട് – ഫീസ്: 15000 രൂപ + 18 ശതമാനം ജി.എസ്.റ്റി. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍ : 9495069307, 8547005042, 8547233700.

യുജിസി നെറ്റ് കോച്ചിംഗ്
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ യുജിസി നെറ്റ് കോച്ചിംഗ്ക്ലാസുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 21 മുതല്‍ ആരംഭിക്കും. ഹ്യുമാനിറ്റിസ് – പേപ്പര്‍ ഒന്ന് ഫീസ് 5000 +18 ശതമാനം ജി.എസ്.റ്റി. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍ : 9495069307, 8547005042, 8547233700.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
റാന്നി : ജൻ ശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ടയുടെ 2025-26 വർഷത്തെ വിവിധ...

ഗർഭപാത്രമില്ലായ്മ വൈകല്യമായി കണക്കാക്കാനാവില്ല; മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി

0
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക ; ഒപ്പ് ശേഖരണം ആരംഭിച്ച് എടത്വ...

0
എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി...

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...