തൊഴിലുറപ്പ് പദ്ധതിയുടെ കൃത്യനിർവഹണത്തിന് മൈലപ്രാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൃത്യനിർവഹണത്തിന് ചരിത്രത്തിലാദ്യമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടിയ മൈലപ്രാ പഞ്ചായത്ത് ആഘോഷ വിളംബര റാലിയും അനുമോദന യോഗവും സംഘടിപ്പിച്ചു. പ്രസിഡൻ്റ് ചന്ദ്രികാ സുനിലിൻ്റ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന അനുമോദന യോഗം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു. കുമ്പഴ വടക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര റാലിയിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.

ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി മുഖ്യ പ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗം എൽസി ഈശോ, ബ്ലോക്ക് ജോയിൻറ് ബി ഡി ഒ, മൈലപ്രാ പഞ്ചായത്തിലെ മെമ്പർമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ തൊഴിലുറപ്പ് ഓവർസിയർ സജി പുരുഷോത്തമൻ, അക്കൗണ്ടൻറ് ശ്രീജ, തൊഴിലുറപ്പ് മേറ്റൻമാർ, പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, പഞ്ചായത്ത് എ ഇ, വി.ഇ.ഒ എന്നിവരെ പഞ്ചായത്ത് ഭരണ സമിതിക്കു വേണ്ടി അനുമോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...